പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 സമർപ്പിക്കണം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ജോലികൾക്കായി നിയമിതരായ ഉദ്യോഗസ്ഥരിൽ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം വിവിധ പരിശീലന കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ഇവർ പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അതത് പരിശീലന കേന്ദ്രങ്ങളിൽ നൽകണം. രണ്ടാംഘട്ട പരിശീലനത്തിന് വരുമ്പോൾ ഇവർക്ക് പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വി.എഫ്.സി) സൗകര്യം ഒരുക്കും. എന്നാൽ, രണ്ടാംഘട്ടത്തിൽ മാത്രം പരിശീലനം നൽകുന്ന രണ്ടും മൂന്നും പോളിങ് ഓഫീസർമാർ പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അപേക്ഷകൾ ആദ്യഘട്ട പരിശീലനം നടക്കുന്ന സൗകര്യപ്രദമായ ഏതെങ്കിലും ട്രെയിനിങ് സെന്ററുകളിലോ വരണാധികാരിയുടെ ഓഫീസിലോ ജില്ലാ ലെവൽ കളക്ഷൻ സെന്ററിലോ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംസ്ഥാനത്ത് വിവിധ പരിശീലന കേന്ദ്രങ്ങളിലായി 29 വരെയാണ് ആദ്യഘട്ട പരിശീലനം നടക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
