HomeNewsCrimeDrugതിരൂർ റെയിൽവേസ്റ്റേഷനിൽ കഞ്ചാവു വേട്ട

തിരൂർ റെയിൽവേസ്റ്റേഷനിൽ കഞ്ചാവു വേട്ട

tirur-ganja-seize

തിരൂർ റെയിൽവേസ്റ്റേഷനിൽ കഞ്ചാവു വേട്ട

തിരൂർ: റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ആർ.പി.എഫും ആർ.പി.എഫ്. ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്‌ഷൻ സ്ക്വാഡും എക്സൈസും ചേർന്നു നടത്തിയ പരിശോധനയിൽ 8.440 ഗ്രാം കഞ്ചാവ് പിടികൂടി. ബംഗാളിൽനിന്ന് ട്രോളി ബാഗിൽ ഒളിപ്പിച്ച് തീവണ്ടി മാർഗം തിരൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഫസ്റുൽ അഹമ്മദ് (37) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ തിരൂർ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ നേരത്തേ ബംഗാളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് എറണാകുളത്ത് വിൽപ്പന നടത്തിയതായി മൊഴി നൽകിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കമായാണ് ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ സംയുക്ത പരിശോധന നടത്തുന്നത്. പ്രതിയെ ആർ.പി.എഫ്., എക്സൈസിനു കൈമാറി. ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്‌ഷൻ സ്ക്വാഡ് അംഗങ്ങളായ ടി. വിജേഷ്, പി.കെ. പ്രവീൺ, ഒ.പി. ബാബു, ആർ.പി.എഫ്. എ.എസ്.ഐ.മാരായ ബി.എസ്. പ്രമോദ്, കെ.വി. ഹരിഹരൻ, കോൺസ്റ്റബിൾ കെ. പ്രജിത്ത്, ഹെഡ് കോൺസ്റ്റബിൾ വി.കെ. ഷാജി, ഐ.കെ. നന്ദകുമാർ, എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം. ബാബുരാജ്, പ്രിവന്റീവ് ഓഫീസർ പി. രവീന്ദ്രനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. വിനീഷ്, എം. വിഷ്ണു എന്നിവർ ചേർന്നാണ് പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!