കറവ പശുക്കൾക്ക് കാലിതീറ്റ ഒന്നാം ഘട്ടം വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലിതീറ്റ ഒന്നാം ഘട്ടം വിതരണം ചെയ്തു. പരിപാടി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാജിമോൾ അദ്ധ്യക്ഷത വഹിച്ചു.വാർഡ് സഭകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഗുണഭോക്ത്യ വിഹിതം അടവാക്കിയവർക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്.അമ്പത് ശതമാനം നഗരസഭവിഹിതവും അമ്പത് ശതമാനം ഗുണഭോക്ത്യ വിഹിതവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് അഞ്ച്ഘട്ടങ്ങളിലായി കാലിത്തീറ്റ വിതരണം ചെയ്യും.വെറ്റ്നറി സർജൻ ഡോ.മനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ കെ.വി ഉണ്ണികൃഷ്‌ണൻ,മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ,കൗൺസിലർമാരായ ജലാലുദ്ധീൻ എന്ന മാനു,റാഷിദ് മച്ചിഞ്ചേരി,ഷാഫി എന്ന മുത്തു,സുലൈഖ കാരക്കാടൻ,കെ നസീറ,സക്കീന തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
