മസാല സോഡ, ഉപ്പിലിട്ടത് തുടങ്ങിയവയുടെ വില്പന നിരോധിച്ച് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തവും മറ്റ് ജലജന്യ രോഗങ്ങലും പടരുന്ന സാഹചര്യത്തിൽ നോമ്പ് തുറക്ക് ശേഷം റോഡരികിലും മറ്റുമായി മസാല സോഡ, ദം സോഡ, എരിവും പുളിയും ചേർന്ന പ്രത്യേക പാനീയങ്ങൾ, ഉപ്പിലിട്ടത് എന്നിവയുടെ വില്പനക്ക് വളാഞ്ചേരി നഗരസഭ പരിധിയിൽ നിരോധനം ഏർപ്പെടുത്തി. നഗരസഭ എൻഫോഴ്സമെൻ്റ് സ്ക്വാഡും ആരോഗ്യ വിഭാഗവും വരും ദിവസങ്ങളിൽ നടത്തുമെന്നും ഇത്തരം വസ്തുക്കൾ വിൽപ്പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടാൽ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
