HomeNewsObituarySuicideകുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നഴ്സായ യുവതി മരിച്ചു

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നഴ്സായ യുവതി മരിച്ചു

ameena-nurse-kuttippuram-death-2025

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നഴ്സായ യുവതി മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ യുവതി മരിച്ചു. ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്തിരുന്ന എറണാകുളം കോതമംഗലം സ്വദേശി മിഥ്‌ലാജിന്റെ മകളായ അമീന(20)യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടേയാണ് ആശുപത്രിയിലെ ഒരു മുറിയില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെൺകുട്ടിയെ ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ ആയതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇവിടെ വച്ചാണ് പെൺകുട്ടി മരിച്ചത്. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയില്‍ മരണം സംഭവിച്ചു. കഴിഞ്ഞ രണ്ടര വർഷമായി മരിച്ച അമീന അമാന ആശുപത്രിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!