HomeNewsEducationActivityകൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനവും വായനോത്സവവും സംഘടിപ്പിച്ചു

കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനവും വായനോത്സവവും സംഘടിപ്പിച്ചു

readers-day-2025-gups-koodassery

കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനവും വായനോത്സവവും സംഘടിപ്പിച്ചു

ആതവനാട്: കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു. ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.
വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ.പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!