HomeNewsHealthവല്ലാത്ത വീര്യം; ജവാന്‍ മദ്യത്തിന്റെ വിൽപ്പന മരവിപ്പിക്കാൻ ഉത്തരവ്

വല്ലാത്ത വീര്യം; ജവാന്‍ മദ്യത്തിന്റെ വിൽപ്പന മരവിപ്പിക്കാൻ ഉത്തരവ്

jawan-rum

വല്ലാത്ത വീര്യം; ജവാന്‍ മദ്യത്തിന്റെ വിൽപ്പന മരവിപ്പിക്കാൻ ഉത്തരവ്

തിരുവനന്തപുരം: രാസപരിശോധനയിൽ ജവാൻ മദ്യത്തിന് വീര്യം കൂടുതലെന്ന് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വിൽപന മരവിപ്പിക്കാൻ കേരള എക്സെെസ് വകുപ്പ് ഉത്തരവിറക്കി.ജൂലായ് 20നുള്ള മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപന അടിയന്തരമായി നിറുത്തിവയ്ക്കാനാണ് നിർദേശം. രാസപരിശോധനയിൽ ജവാൻ മദ്യത്തിൽ സെഡിമെന്റ്സിന്റെ അളവ് കണ്ടെത്തിയതിന് പിന്നാലെയാണ് എക്സെെസ് വകുപ്പിന്റെ നടപടി.
jawan-rum
സാമ്പിൾ പരിശോധനയിൽ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വിൽപന മരവിപ്പിച്ചത്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് എക്സൈസ് കമ്മിഷ്ണർ അറിയിപ്പ് നൽകി. കേരള സർക്കാരിന് കീഴിലെ ട്രാവൻകൂർ ഷുഗേർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ മദ്യത്തിന്റെ നിർമാതാക്കൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!