HomeNewsInitiativesDonationഈദുൽഫിത്തർ കൈനീട്ടം മുഅല്ലിങ്ങൾക്ക് നൽകി ആതവനാട് പഞ്ചായത്തിലെ അബുദാബി, ദുബായ് കെ.എം.സി.സി കമ്മറ്റികൾ

ഈദുൽഫിത്തർ കൈനീട്ടം മുഅല്ലിങ്ങൾക്ക് നൽകി ആതവനാട് പഞ്ചായത്തിലെ അബുദാബി, ദുബായ് കെ.എം.സി.സി കമ്മറ്റികൾ

kmcc-aid-athavanad

ഈദുൽഫിത്തർ കൈനീട്ടം മുഅല്ലിങ്ങൾക്ക് നൽകി ആതവനാട് പഞ്ചായത്തിലെ അബുദാബി, ദുബായ് കെ.എം.സി.സി കമ്മറ്റികൾ

ആതവനാട്: ഈദുൽഫിത്തർ കൈനീട്ടം മുഅല്ലിങ്ങൾക്ക് നൽകി ആതവനാട് പഞ്ചായത്തിലെ അബുദാബി, ദുബായ് കെ.എം.സി.സി കമ്മറ്റികൾ. ആതവനാട് പഞ്ചായത്ത് 22 വാർഡുകളിലായി സ്ഥിതിചെയ്യുന്ന മദ്രസ്സകളിലെ 200-റോളം വരുന്ന മുഅല്ലിങ്ങൾക്ക് ഈദുൽഫിത്തറിന് കൈനീട്ടം നൽകി. ഈ കൊറോണ കാലത്ത് മദ്രസകളും മറ്റ് ദീനിസ്ഥാപനങ്ങളും അടഞ്ഞ് കിടക്കുന്നതിനാൽ സ്വകുടുംബങ്ങളിൽ മാത്രമായി കഴിയുന്ന അധ്യാപകർക്ക് ആശ്വാസമെത്തിക്കുക എന്ന നിലയിലാണ് ഈദുൽഫിത്തർ കൈനീട്ടം നൽകിയത്. അബുദാബി ദുബൈ ആതവനാട് പഞ്ചായത്ത് കെ.എം.സി.സി കമ്മറ്റികളാണ് ആവശ്യമായ ഫണ്ട് നൽകിയത്.
Ads
കൊറോണ കാലത്ത് സ്വന്തമായി ക്യാമ്പുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലും ത്യാഗോജ്ജ്വലമായ പല പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന കെ.എം.സി.സി ഈ മേഖലയിലും വളരെ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്. കാട്ടിലങ്ങാടി പി.എം.എസ്.എ യതീംഖാന കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ 35 മദ്രസ്സകളുടെ ഭാരവാഹികൾ അധ്യാപകർക്കുള്ള ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് വി കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി ആതവനാട് പഞ്ചായത്ത് പ്രസിഡണ്ട് ശിഹാബ് മുട്ടിക്കാട്ടിൽ സ്വാഗതവും അബുദാബി കെ.എം.സി.സി ആതവനാട് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ അസീസ്‌ ഫൈസി ആശംസ അർപ്പിച്ചു. ചടങ്ങിൽ നിയോജക മണ്ഡലം ഭാരവാഹികളായ ഇ സക്കീർ മാസ്റ്റർ, കെ.ടി ആസാദ്‌ നിയോജകമണ്ഡലം യൂത്ത് ലീഗ് ട്രഷറർ എ.കെ അബ്ദുൽ സലാം, കെ.പി യാസർ പുന്നത്തല, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് പറക്കാടൻ, സെക്രട്ടറി യാഹു കൊലിശ്ശേരി, കാട്ടിലങ്ങാടി കുറുമ്പത്തൂർ റെയ്ഞ്ച് സെക്രട്ടറിമാരായ കരീം ഫൈസി, ഷൗക്കത്തലി അസ്ഹരി എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം.കെ ഖാലിദ്‌ നന്ദി പറഞ്ഞു.
kmcc-aid-athavanad
ചടങ്ങില്‍ കാട്ടിലങ്ങാടി സ്വദേശി രോഗശയ്യയിലുള്ള പാരിക്കാട്ട് സൈതലവിക്കുള്ള അര ലക്ഷം രൂപയുടെ ധനസഹായം ദുബൈ കെ.എം.സി.സി യുടെ പ്രസിഡണ്ട് ശിഹാബ് മുട്ടിക്കാട്ടിൽ വിതരണം ചെയ്തു. ഇരുപത്തി രണ്ടാം വാർഡിൽ ചെല്ലൂർ നിർമാണത്തിലുള്ള ബൈത്തുറഹ്മക്ക് ദുബൈ കെ.എം.സി.സി യുടെ ധനസഹായം ശിഹാബ് മുട്ടിക്കാട്ടില്‍ എം.കെ ഖാലിദിന് കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!