കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഓട്ടോയിൽ ഇടിച്ച് മൂന്നു മരണം; വീഡിയോ

മലപ്പുറം : പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ 6.45 മണിയോടെ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. മരിച്ചവര്‍ പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളാണ്. എസ് കെ സാദത് (40), സൈദുൽ ഖാൻ, (30), എസ് കെ സബീർ അലി (47) എന്നിവരാണു മരണപ്പെട്ടവർ.

അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ (നസീമുധീൻ, ദീപക്കർ മണ്ഡൽ) രണ്ടുപേരേയും മലപ്പുറം ഗവൺമന്റ് ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ടാങ്കര്‍ മറ്റൊരു വാഹനത്തില്‍ തട്ടി നിയന്ത്രണം വിട്ട് ഗുഡ്‌സ് ഓട്ടോയിലിടിക്കുകയാണന്നാണ് പ്രാഥമിക വിവരം.
