HomeNewsPoliticsമാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് ത്രിദിന സമ്മേളനത്തിന് തുടക്കമായി

മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് ത്രിദിന സമ്മേളനത്തിന് തുടക്കമായി

marakkara-myl-

മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് ത്രിദിന സമ്മേളനത്തിന് തുടക്കമായി

മാറാക്കര : ‘ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം’ അംഗത്വ കാമ്പയിന്റെ ഭാഗമായി മാറാക്കര പഞ്ചായത്ത് മുസ്‌ലിംലീഗ് ത്രിദിന സമ്മേളനത്തിന് തുടക്കമായി. മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി പതാക ഉയർത്തി. അബൂബക്കർ തുറക്കൽ, അബുഹാജി കാലൊടി, ടി.പി. കുഞ്ഞുട്ടി ഹാജി, ഒ.കെ. കുഞ്ഞിപ്പ, എ.പി. അബ്ദു, മുസ്തഫ ഹാജി, റഫീഖ് കല്ലിങ്ങൽ, മൊയ്തീൻ മാടക്കൽ, നെയ്യത്തൂർ ഹംസ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പതാക ഉയർത്തി പതാകദിനം ആചരിച്ചു. വാർഡ് പ്രസിഡന്റുമാർ പതാക ഉയർത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് കാടാമ്പുഴ എ.യു.പി. സ്‌കൂളിൽ വനിതാ ലീഗ് സമ്മേളനം വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. ഷരീഫ ബഷീർ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കാടാമ്പുഴ എ.യു.പി. സ്‌കൂളിൽ ഒ.കെ. സലാം നഗറിൽ കൗൺസിൽ മീറ്റ് മുസ്‌ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!