HomeNewsDisasterPandemicവളാഞ്ചേരി സ്വദേശി അടക്കം മലപ്പുറം ജില്ലയിൽ 15 പേർക്ക് ഇന്ന് കോവിഡ് സ്ഥിതീകരിച്ചു

വളാഞ്ചേരി സ്വദേശി അടക്കം മലപ്പുറം ജില്ലയിൽ 15 പേർക്ക് ഇന്ന് കോവിഡ് സ്ഥിതീകരിച്ചു

covid-19

വളാഞ്ചേരി സ്വദേശി അടക്കം മലപ്പുറം ജില്ലയിൽ 15 പേർക്ക് ഇന്ന് കോവിഡ് സ്ഥിതീകരിച്ചു

വളാഞ്ചേരി: മലപ്പുറം ജില്ലയിൽ 15 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. ഇതിൽ 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിതീകരിച്ചത്. ഇതിൽ വളാഞ്ചേരി സ്വദേശിയായ മുപ്പത് കാരനും ഉൾപ്പെടും. എടയൂര്‍ ഗ്രാമപഞ്ചായത്തിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പർക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തയകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങള്‍ പൂർണമായും പാലിക്കണം. ജില്ലാതല കണ്ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!