HomeNewsAchievementsഷബ്‌ന ഷെറിന്റെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം

ഷബ്‌ന ഷെറിന്റെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം

Shabna-sherin

ഷബ്‌ന ഷെറിന്റെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം

ഇത് ചോറ്റൂരിലെ ടി.പി ബഷീറിന്റെ മകൾ ഷബ്‌ന ഷെറിൻ. ഈ കുട്ടിക്ക് ഇന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ആണ്. മലപ്പുറം ജില്ലയെ സംബന്ധിച്ചടുത്തോളം എ പ്ലസ് കൾ കിട്ടുക എന്നത് ഇന്ന് എല്ലാ കുട്ടികൾക്കും എന്ന രീതിയിൽ ആയിട്ടുണ്ട്. പക്ഷെ ഈ കുട്ടിയുടെ വിജയത്തിന് പത്തരമാറ്റിന്റെ മൂല്യം ഉണ്ട്. ഇവരുടെ വീടാണ് ഈ കാണുന്നത്.
Shabna-sherin
പുതിയ കാലത്തു നമ്മുടെ മക്കൾക്കൊക്കെ പഠിക്കാൻ വലിയ തോതിലുള്ള സൗകര്യങ്ങൾ നമ്മൾക്ക് ഒരുക്കി കൊടുക്കാൻ കഴിയും. എന്നാൽ ഈ കുടിലിന്റെ അകത്തളത്തിൽ ഇരുന്നു കൊണ്ടാണ് കഴിഞ്ഞ 2 മാസം മുന്നേ വരെ ഈ കുട്ടി പഠിച്ചിരുന്നത്. 2 മാസത്തിനു മുന്നേയാണ് ചോറ്റൂരിലെ മുസ്ലിം ലീഗ് കമ്മറ്റി ഈ കുടുംബത്തിനു ബൈത്തുറഹ്മ നിർമിച്ചു നൽകുകയുണ്ടായത്. നല്ല അടച്ചുറപ്പുള്ള വീടില്ലാതെ കഴിഞ്ഞിട്ടും അവളുടെ നേട്ടം പത്തരമാറ്റേറിയതാണ്.

പഠനത്തിൽ മിടുക്കിയായ ഈ കുട്ടിക്ക് കഞ്ഞിപ്പുര ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ഉപഹാരം മലപ്പുറം ജില്ലാ എം.എസ്.എഫ് ഉപാധ്യക്ഷൻ മൂർക്കത്ത് ഖമറുസ്സമാൻ നൽകി ആദരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!