HomeNewsReligionകോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമായി

കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമായി

100th anniversary

കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമായി

വളാഞ്ചേരി : കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് നൂറാംവാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമായി.സമാപനസമ്മേളനം ഹജ്ജ് വഖഫ് മന്ത്രി ഡോ.കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ച നൂറാംവാര്‍ഷികാഘോഷങ്ങള്‍ക്കാണ് സമാപനമായിരിക്കുന്നത്.നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി നൂറാംവാര്‍ഷിക സ്മാരക ഷോപ്പിങ് കോംപ്ലക്‌സ് സമര്‍പ്പണം, മഹല്ലില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷികളിലെ വിജയികള്‍ക്കുള്ള അനുമോദന സമ്മേളനം, മഹല്ല് വിദ്യാര്‍ത്ഥി യുവജനസമ്മേളനം,സൗജന്യ കണ്ണ് പരിശോധന, തിമിരശസ്ത്രക്രിയ ക്യാമ്പ്,അല്‍ അശീറ2017 കുടുംബസംഗമം എന്നിവയും നടന്നു.

കോട്ടപ്പുറം മദ്രാസാങ്കണത്തില്‍ നടന്ന സമാപനസമ്മേളനം മന്ത്രി ഡോ.കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ടി.പി അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായ ചടങ്ങില്‍ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.ശൈഖുന അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ ഉസ്താദ് ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങി മതരാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!