HomeNewsCrimeDrug10 കിലോയിലേറെ തൂക്കം വരുന്ന‌ കഞ്ചാവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ

10 കിലോയിലേറെ തൂക്കം വരുന്ന‌ കഞ്ചാവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ

ganja-valanchery-seize

10 കിലോയിലേറെ തൂക്കം വരുന്ന‌ കഞ്ചാവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ

വളാഞ്ചേരി: ചില്ലറ വില്പ്നക്കായി എത്തിച്ച 10 കിലോയിലേറെ വരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. പാലക്കാട് നെന്മാറ സ്വദേശി ഹക്കീമാണ് കഞ്ചാവുമായി സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും ജില്ലാ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് 8 മണിയോടെ വളാഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ശേഖരിച്ച ശേഷം മറ്റൊരാൾക്ക് കൈമാറാനാണ് ഇയാൾ വളാഞ്ചേരിയിൽ കഞ്ചാവെത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ganja-valanchery-seize
പിടിയിലായ പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അനികുമാർ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 10 ലക്ഷത്തോളം രൂപ വില വരുമെന്ന് അദ്ദേഹം പറഞ്ഞു.

എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അനികുമാറിനെ കൂടാതെ സംസ്ഥാന
സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, മുഹമ്മദലി, ഡ്രൈവർ രാജീവ്, ജില്ലാ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങളായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജികുമാർ, എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ പ്രഭാകരൻ പള്ളത്ത്, എക്സൈസ് ഡ്രൈവർ നിസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!