HomeNewsCrimeവളാഞ്ചേരിയിൽ ചായകടക്കാരനെ മർദ്ദിച്ചു: രണ്ടു പേർ റിമാണ്ടിൽ

വളാഞ്ചേരിയിൽ ചായകടക്കാരനെ മർദ്ദിച്ചു: രണ്ടു പേർ റിമാണ്ടിൽ

വളാഞ്ചേരിയിൽ ചായകടക്കാരനെ മർദ്ദിച്ചു: രണ്ടു പേർ റിമാണ്ടിൽ

പെട്ടിക്കടയില്‍ ചായക്കച്ചവടം നടത്തുന്ന യുവാവിനെ മൂന്നംഗ സംഘം തല്ലിച്ചതയ്ക്കുകയും തിളച്ചവെള്ളം മുഖത്തേക്കൊഴിക്കുകയും ചെയ്തതായി പരാതി. വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനരികില്‍ കട നടത്തുന്ന ഇരിമ്പിളിയം വട്ടപ്പറമ്പ് പുളിയേങ്ങല്‍ അബ്ദുള്‍ അസീസി (42)നെയാണ് മൂന്നംഗസംഘം മര്‍ദിച്ച് പരിക്കേല്പിച്ചത്. വാരിയെല്ലും കൈകാലുകളുടെ എല്ലുകളും പൊട്ടിയതിനാല്‍ അസീസിനെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആസ്​പത്രിയിലാണ് ചികിത്സിക്കുന്നത്.

അബ്ദുള്‍ അസീസിന്റെ സഹോദരന്‍ മുഹമ്മദ്കുട്ടി ഇത് സംബന്ധിച്ച് വളാഞ്ചേരി സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കേസ്സന്വേഷണം ശരിയായ രീതിയിലല്ല നീങ്ങുന്നതെന്നും സംഭവത്തില്‍ തനിക്ക് നീതി ലഭിക്കുന്നില്ലെന്നും ഭാര്യ അയിഷ പത്രസമ്മേളനത്തില്‍ ആരോപിക്കുന്നു.സംഭവവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം മണക്കാട്ടില്‍ വീട്ടില്‍ ഗിരീഷ്‌കുമാര്‍ (23), നടുവട്ടം സ്രാമ്പിക്കല്‍ കൃഷ്ണന്‍ എന്ന മണികണ്ഠന്‍ (29) എന്നിവര്‍ റിമാന്‍ഡിലാണെന്നു വളാഞ്ചേരി എസ്.ഐ എം.സി. മോഹനന്‍ പറഞ്ഞു. കേസ്സില്‍പ്പെട്ട മറ്റൊരാള്‍ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!