HomeNewsCrimeപ്രകൃതിവിരുദ്ധപീഡനം: കുറ്റിപ്പുറത്ത് രണ്ടു പേർ അറസ്റ്റില്‍

പ്രകൃതിവിരുദ്ധപീഡനം: കുറ്റിപ്പുറത്ത് രണ്ടു പേർ അറസ്റ്റില്‍

hand-cuff

പ്രകൃതിവിരുദ്ധപീഡനം: കുറ്റിപ്പുറത്ത് രണ്ടു പേർ അറസ്റ്റില്‍

കുറ്റിപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ ഒരാളെക്കൂടി കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. കൂരട കുമ്മില്‍വീട്ടില്‍ ദിനേശ(24)നാണ് അറസ്റ്റിലായത്.
മദിരശ്ശേരി മേലേതില്‍ വീട്ടില്‍ ബഷീറി(51)നെ നേരത്തെ ഈ കേസില്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. മദിരശ്ശേരിയിലെ വാടകവീട്ടില്‍െവച്ച് ബഷീറും സുഹൃത്തുക്കളായ അഞ്ചുപേരും ചേര്‍ന്ന് 16 വയസ്സുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഒരാഴ്ച മുമ്പാണ് കേസിനാസ്​പദമായ സംഭവം.
പണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എസ്.ഐ. കെ.പി. വാസു, പ്രൊബേഷണല്‍ എസ്.ഐ. അന്‍സാരി, എ.എസ്.ഐ. കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!