HomeNewsCrimeകുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് ബിനാമികളുടെ പേരുകള്‍ അബ്ദുല്‍ നൂര്‍ വെളിപ്പെടുത്തിയതായി സൂചന തെളിവെടുപ്പിനായി ഇന്ന് കുറ്റിപ്പുറത്തെത്തിക്കും

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് ബിനാമികളുടെ പേരുകള്‍ അബ്ദുല്‍ നൂര്‍ വെളിപ്പെടുത്തിയതായി സൂചന തെളിവെടുപ്പിനായി ഇന്ന് കുറ്റിപ്പുറത്തെത്തിക്കും

hand-cuff

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് ബിനാമികളുടെ പേരുകള്‍ അബ്ദുല്‍ നൂര്‍ വെളിപ്പെടുത്തിയതായി സൂചന തെളിവെടുപ്പിനായി ഇന്ന് കുറ്റിപ്പുറത്തെത്തിക്കും

കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍നൂറി(38)നെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി. ക്രൈംബാഞ്ച് സി.ഐ. എം. മുഹമ്മദ് ഹനീഫ നല്‍കിയ ഹര്‍ജി പരിഗണിച്ച തിരൂര്‍ മജിസ്‌ട്രേട്ട് കോടതി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്.

അന്വേഷണസംഘം പ്രതിയെ മലപ്പുറത്തെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ തെളിവെടുപ്പിനായി വെള്ളിയാഴ്ച കുറ്റിപ്പുറത്തെത്തിക്കും. നിക്ഷേപകരില്‍നിന്ന് അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ വന്‍ സുരക്ഷാസന്നാഹമൊരുക്കിയായിരിക്കും നൂറിനെ തെളിവെടുപ്പിനായി എത്തിക്കുക. തെളിവെടുപ്പ് അതീവരഹസ്യമായി നടത്താനും അന്വേഷണസംഘം നീക്കം നടത്തുന്നുണ്ട്.

ചോദ്യം ചെയ്യലില്‍ അബ്ദുല്‍ നൂര്‍ സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തില്‍നിന്നും ലഭിക്കുന്ന വിവരം. ബിനാമികളുടെ പേരുകള്‍ വെളിപ്പെടുത്തിയതായും സൂചനയുണ്ട്. എന്നാല്‍ ബിനാമികളുടെ പേരുവിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. കേസിന്റെ പുരോഗതിക്കായി ബിനാമികളേയും പ്രതിചേര്‍ക്കേണ്ടിവന്നേക്കുമെന്നതിനാലാണിത്. കോട്ടയ്ക്കല്‍, കുറ്റിപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പ്രധാന ബിനാമികളുടെ പേരുകളാണ് നൂര്‍വെളിപ്പെടുത്തിയതെന്നാണ് വിവരം.

തന്റെ കൈവശം ഇപ്പോള്‍ സമ്പാദ്യമൊന്നുമില്ലെന്നും 17ഓളം ബിനാമികളുടെ പേരിലാണ് ഭൂമികളും മറ്റും വാങ്ങിക്കൂട്ടിയതെന്നുമാണ് നൂര്‍ മൊഴി നല്‍കിയിട്ടുള്ളത്. മെട്രോ നഗരങ്ങളിലുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ ഭൂമിയാണ് ബിനാമികളുടെ പേരിലുള്ളതെന്നും അവ തിരിച്ചുനല്‍കാന്‍ ബിനാമികള്‍ തയ്യാറാകുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ബിനാമികളില്‍ പലരും ഇപ്പോള്‍ വിദേശത്തേയ്ക്ക് കടന്നിരിക്കുകയാണെന്നും നൂര്‍ വെളിപ്പെടുത്തിയിരുന്നു. നിക്ഷേപകരില്‍നിന്ന് ലാഭം വാഗ്ദാനം ചെയ്ത് വാങ്ങിയ പണം റിയല്‍ എസ്റ്റേറ്റ് ബിസിനസിലാണ് മുതല്‍മുടക്കിയതെന്നാണ്‌നൂര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ സമ്മതിച്ചത്.

Summary: Abdul Noor, the prime accused in Kuttippuram investment scam will be brought to Kuttippuram


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!