വൈക്കത്തൂർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

വളാഞ്ചേരി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിപത്തുകൾ ശാശ്വതമായി പരിഹരിക്കാനും കുടുംബന്തരീക്ഷത്തിൽ സ്നേഹവും സമാധാനവും സാധ്യമാക്കാനും റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക് വലുതാണെന്ന് കുറ്റിപ്പുറം റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. മുരുകദാസ് പറഞ്ഞു. വൈക്കത്തൂർ റസിഡന്റ്സ് അസോസിയേഷൻ നടത്തിയ ഓണാഘോഷത്തിൽ സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായ ലഹരിവിമുക്ത ക്ലാസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിമുക്തി റിസോഴ്സ് പേഴ്സൺ കെ. ഗണേശൻ ക്ലാസെടുത്തു. നഗരസഭാധ്യക്ഷ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് സി. അബ്ദുൽനാസർ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ ചേരിയിൽ രാമകൃഷ്ണൻ ഓണസന്ദേശം നൽകി.മുൻ കൗൺസിലർ ദീപ്തി ശൈലേഷ്, പി. പ്രമോദ്, സി. അരുൺ, വത്സൻ മേനോൻ, ടി.വി. ശ്രീകുമാർ, ബാബു ചേരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. പൂക്കളനിർമാണം, തിരുവാതിരക്കളി, കസേരകളി, സ്പൂൺ റേയ്സ് എന്നിവയുണ്ടായി സമ്മാനദാനവും പായസവിതരണവും നടന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
