HomeNewsCrimeമാറാക്കരയിൽ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

മാറാക്കരയിൽ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

crime-banner

മാറാക്കരയിൽ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ കാടാമ്പുഴ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ പാറേക്കാട്ട് ഹൗസില്‍ രാമന്‍ (44) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ കാടാമ്പുഴ ബസ്സ്റ്റാന്‍ഡില്‍നിന്ന് അറസ്റ്റുചെയ്ത ഇയാളെ തിരൂര്‍ കോടതി റിമാന്‍ഡ്‌ചെയ്തു. കേസിലുള്‍പ്പെട്ട ഒരു ഓട്ടോ ഡ്രൈവറും കസ്റ്റിഡിയിലായതായി സൂചനയുണ്ട്.

മാറാക്കര മരുതിന്‍ചിറ ഗവ. യു.പി സ്‌കൂളിന് സമീപമുള്ള വാടകക്വാര്‍ട്ടേഴ്‌സില്‍ രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് രാമന്‍ താമസിക്കുന്നത്. ഒരു കുട്ടിയുമുണ്ട്. പ്രദേശത്തുതന്നെ താമസിക്കുന്ന വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ മാസങ്ങളായി പീഡിപ്പിച്ചിരുന്നത്. സ്‌കൂളിലെ പ്രധാനാധ്യാപികയുടെ പരാതിയെ തുടര്‍ന്നാണ് പുറംലോകം വിവരമറിഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ അമ്മയും കാടാമ്പുഴ സ്റ്റേഷനിലും ചൈല്‍ഡ് ലൈന്‍ സെന്ററിലും പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് ജില്ലാ കൗണ്‍സിലര്‍ അന്‍വര്‍ കാരങ്ങാടന്റെ നേതൃത്വത്തില്‍ മുഹ്‌സിന്‍, രാജുകൃഷ്ണന്‍, നിഷ എന്നിവരടങ്ങുന്ന സംഘം അന്വേഷണം നടത്തുകയും കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തത്. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ഇയാള്‍ ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരെ പീഡിപ്പിച്ചതായി ആരോപണമുണ്ട്.

Summary: A pedophile has been arrested by Police at Kadampuzha


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!