HomeNewsPoliticsമാറാക്കരയിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഐക്യ യാത്ര സംഘടിപ്പിച്ചു

മാറാക്കരയിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഐക്യ യാത്ര സംഘടിപ്പിച്ചു

marakkara-youth-congress-march

മാറാക്കരയിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഐക്യ യാത്ര സംഘടിപ്പിച്ചു

മാറാക്കര:തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് മറാക്കര മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഐക്യ യാത്ര സംഘടിപ്പിച്ചു. സംസ്ഥാന യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ റിയാസ് മുക്കോളി ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ്‌ മാറാക്കര മണ്ഡലം പ്രസിഡന്റ്‌ ജാസിർ പതിയിൽ നയിച്ച ഐക്യ യാത്ര കരേക്കാട് തടംപറമ്പിൽ നിന്നും ആരംഭിച്ച് കാടാമ്പുഴയിൽ സമാപിച്ചു. ഐക്യ യാത്രക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജാസിർ പതിയിൽ, യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഉമറലി കരേക്കാട്, യൂത്ത് കോൺഗ്രസ്‌ കോട്ടക്കൽ നയോജകമണ്ഡലം പ്രസിഡന്റ്‌ ശബാബ് വക്കരത്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ മനാഫ് എസി നിരപ്പ്, നിസാർ തോട്ടോളി,
മണ്ഡലം യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാർ, നിയോജക മണ്ഡലം സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം കോട്ടക്കൽ നിയോജക മണ്ഡലം ചെയർമാൻ വി മധുസൂദനൻ ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:സൂഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!