HomeNewsInaugurationവി.വി. പ്രകാശിന്റെ സ്മരണാർഥം മലപ്പുറം ഡി.സി.സി. ഓഫീസിൽ യൂത്ത് സെന്റർ തുറന്നു

വി.വി. പ്രകാശിന്റെ സ്മരണാർഥം മലപ്പുറം ഡി.സി.സി. ഓഫീസിൽ യൂത്ത് സെന്റർ തുറന്നു

congress-youth-center-malappuram

വി.വി. പ്രകാശിന്റെ സ്മരണാർഥം മലപ്പുറം ഡി.സി.സി. ഓഫീസിൽ യൂത്ത് സെന്റർ തുറന്നു

മലപ്പുറം : വി.വി. പ്രകാശിന്റെ സ്മരണാർഥം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിക്കായി യൂത്ത് സെന്റർ തുറന്നു. മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. വി.വി. പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു യൂത്ത് സെന്റർ തുടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറിമാരായ ഇ. മുഹമ്മദ് കുഞ്ഞി, വി.എ. കരീം, കെ.പി.സി.സി. സെക്രട്ടറി കെ.പി. അബ്ദുൽ മജീദ്, ഡി.സി.സി. ജനറൽ സെക്രട്ടറി സകീർ പുല്ലാര എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!