HomeNewsGeneralഎടയൂർ കുറ്റിക്കുന്ന് പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് തടയണ നിർമിച്ച് തൊഴിലുറപ്പു തൊഴിലാളികൾ

എടയൂർ കുറ്റിക്കുന്ന് പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് തടയണ നിർമിച്ച് തൊഴിലുറപ്പു തൊഴിലാളികൾ

edayur-bund

എടയൂർ കുറ്റിക്കുന്ന് പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് തടയണ നിർമിച്ച് തൊഴിലുറപ്പു തൊഴിലാളികൾ

എടയൂർ: ജലസേചനത്തിന് സൗകര്യമൊരുക്കാൻ തടയണനിർമിച്ച് തൊഴിലുറപ്പു തൊഴിലാളികൾ. എടയൂർ ഗ്രാമപ്പഞ്ചായത്തിലെ പൂക്കാട്ടിരി കുറ്റിക്കുന്ന് പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കാനാണ് എട്ടാംവാർഡിലെ തൊഴിലുറപ്പുകാർ വൈസ് പ്രസിഡന്റ് കെ.പി. വേലായുധന്റെ നേതൃത്വത്തിൽ തടയണ കെട്ടിയത്. ഈ പാടശേഖരത്തിലേക്ക് ആവശ്യമായ വെള്ളം തോട്ടിൽനിന്നും ലഭിക്കുമെന്നിരിക്കെ തടയണയില്ലാത്തതിനാൽ വെള്ളം പാഴായിപ്പോകുകയായിരുന്നു. തങ്കമണി, പദ്മനാഭൻ, അമ്മുണ്ണി, ശാരദ, ശ്രീധരൻ, ദാക്ഷായണി തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!