HomeNewsPublic Issueഭാരതപ്പുഴയിൽ ജലനിരപ്പ് താഴുന്നു; പ്രതിസന്ധിയിലായി നരിപ്പറമ്പിലെ ജലജീവൻ കുടിവെള്ള വിതരണം പദ്ധതി

ഭാരതപ്പുഴയിൽ ജലനിരപ്പ് താഴുന്നു; പ്രതിസന്ധിയിലായി നരിപ്പറമ്പിലെ ജലജീവൻ കുടിവെള്ള വിതരണം പദ്ധതി

naripparamba-jal-jeevan-mission

ഭാരതപ്പുഴയിൽ ജലനിരപ്പ് താഴുന്നു; പ്രതിസന്ധിയിലായി നരിപ്പറമ്പിലെ ജലജീവൻ കുടിവെള്ള വിതരണം പദ്ധതി

കാലടി : വേനൽ കടുത്തതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞു. പുഴയിലെ ജലമുപയോഗിക്കുന്ന നരിപ്പറമ്പിലെ ജലജീവൻ കുടിവെള്ള വിതരണം പദ്ധതിയും ഇതോടെ പ്രതിസന്ധിയിലായി. അടുത്ത ആഴ്ചയോടെ ജലവിതരണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. പ്രതിദിനം 30 ദശലക്ഷം ശുദ്ധീകരിച്ച ജലമാണ് നരിപ്പറമ്പിലെ പ്ളാന്റ് വഴി വിതരണം ചെയ്യുന്നത്. പൊന്നാനി താലൂക്കിലെ പൊന്നാനി മുൻസിപ്പാലിറ്റി, പെരുമ്പടപ്പ്, മാറഞ്ചേരി, വെളിയംകോട്, നന്നംമുക്ക്, ആലംകോട്, വട്ടംകുളം, എടപ്പാൾ, കാലടി, തവനൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നരിപ്പറമ്പിലെ ജലജീവൻ മിഷന്റെ ശുദ്ധീകരണ കേന്ദ്രത്തിൽ നിന്നുള്ള ജലമാണ് വിതരണം ചെയ്യുന്നത്.
Ads
പദ്ധതിക്കായി ഭാരതപ്പുഴയിൽ 12 മീറ്റർ വ്യാസമുള്ള കിണറാണ് നിർമിച്ചിട്ടുള്ളത്. ഈ കിണറിൽ പകുതിജലം മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്. പുഴയിലെ നീരൊഴുക്കിലുണ്ടായ കുറവും ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ വഴിയുള്ള ചോർച്ച വർധിച്ചതുമാണ് കിണറിലെ വെള്ളം കുറയാൻ കാരണം. വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ പൂർണ്ണമായും അടച്ചതും ഇരുമ്പിളിയത്ത് താത്ക്കാലിക ബണ്ട് നിർമ്മിച്ചതും ഇവിടേക്കുള്ള നീരൊഴുക്കിനെ ദോഷകരമായി ബാധിച്ചു. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ വഴിയുള്ള ചോർച്ച തുടരുന്ന സാഹചര്യത്തിൽ ബ്രിഡ്ജിന് മുൻപിൽ താത്കാലിക ബണ്ട് നിർമ്മിക്കണമെന്ന വാട്ടർ അതോറിറ്റിയുടെ ആവശ്യത്തിന് ഇതുവരേയും ഇറിഗേഷൻ വകുപ്പ് അനുമതി നൽകിയിട്ടില്ല. താത്കാലികമായി ബണ്ട് നിർമ്മിച്ചാൽ നീരൊഴുക്ക് പൂർണ്ണമായും തടയാൻ കഴിയുമോയെന്ന സംശയം നിലനിൽക്കുന്നതിനാലാണ് ഇറിഗേഷൻ വകുപ്പ് അനുമതി നൽകാത്തത്. താത്കാലികമായി ബണ്ട് നിർമ്മിക്കാൻ 15 ലക്ഷംരൂപ വേണം. ഇതിനുള്ള അനുമതിയും ലഭിക്കേണ്ടതുണ്ട്.
naripparamba-jal-jeevan-mission
വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് തുറന്ന് അവിടെനിന്ന് ജലം എത്തിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. എന്നാൽ വെള്ളിയാങ്കല്ലിൽനിന്ന് ജലം തുറന്നുവിടണമെങ്കിൽ അവിടേക്ക് അളവിൽക്കൂടുതൽ ജലമെത്തണം. ഇതിനായി മലമ്പുഴ ഡാം തുറക്കണം. എന്നാൽ ഇപ്രകാരം ജലമെത്തിച്ചാലും ഒരാഴ്ച വിതരണംചെയ്യാനേ സാധിക്കൂ. നിലവിലെ സാഹചര്യങ്ങൾ വാട്ടർ അതോറിറ്റി മലപ്പുറം, പാലക്കാട് കളക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!