HomeNewsAgricultureഭാരതപ്പുഴയോരത്ത് നൂറുമേനി വിളഞ്ഞ് തണ്ണിമത്തൻ

ഭാരതപ്പുഴയോരത്ത് നൂറുമേനി വിളഞ്ഞ് തണ്ണിമത്തൻ

bharathapuzha-water-melon

ഭാരതപ്പുഴയോരത്ത് നൂറുമേനി വിളഞ്ഞ് തണ്ണിമത്തൻ

കുറ്റിപ്പുറം : ഭാരതപ്പുഴയോരത്ത് ഇത് കർഷകർക്ക് വിളവെടുപ്പ് കാലം. ഭാരതപ്പുഴയിലെ മണൽപ്രദേശങ്ങളിൽ പച്ചക്കറികൃഷി നടത്തിയ കർഷകർ നൂറുമേനി വിളവെടുപ്പ് നടത്തി. ജനുവരി ആരംഭത്തോടെയാണ് കർഷകർ പുഴയിലെ തവനൂർ ശിവക്ഷേത്ര പരിസരത്ത് പച്ചക്കറികൃഷി ആരംഭിച്ചത്.പഴവെള്ളരി. തണ്ണിമത്തൻ. വെള്ളരി. മത്തങ്ങ. ചീര. പയർ. കയ്പ്പക്ക തുടങ്ങിയ പച്ചക്കറികളാണ് ഇവർ നട്ടത്. ഇതിൽ എല്ലാം നിലവിൽ രണ്ട്തവണ വിളവെടുപ്പ് നടത്തി. സാധാരണ മണലിൽ മുളക്കാത്ത തണ്ണിമത്തൻ ഇവിടെ പുഴയിൽ വലിയതോതിൽ വിളവെടുത്തത് നാട്ടുകാർക്കിടയിൽ കൗതുകം ഉണർത്തി. പൂർണമായും ജൈവവളം ഉപയോഗിച്ച് നടത്തിയത് കാരണം ഇവരുടെ പച്ചക്കറിക്ക് നല്ല ആവശ്യക്കാരുമുണ്ട്. തുടക്കത്തിൽ നാൽകാലികൾ പുഴയിൽ സഞ്ചരിക്കുന്നത് കൃഷിനശിപ്പിക്കുമോ എന്ന് കർഷകർക്ക് ഭയം ഉണ്ടായിരുന്നു എന്നാൽ കൃഷിയിടം കർഷകർ കാട്ടുകരിമ്പും മുള്ളും ഉപയോഗിച്ച് വേലികെട്ടി സംരക്ഷിച്ചതിനാൽ ആ ഭയവും ഒഴിവായി. കൂടാതെ മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ പുഴയിൽ ജലനിരപ്പ് കാര്യമായ തോതിൽ താഴാത്തതും ഇവർക്ക് അനുഗ്രഹമായി . ജോലിക്കാരായ കുറച്ച് യുവാക്കൾ നടത്തിയ ഈ ഉദ്യമം ആദ്യഘട്ടത്തിൽ വിജയിച്ചതിന്റെ ആവേശത്തോടൊപ്പം വരും വർഷങ്ങളിൽ കൂടുതൽ ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി നടത്താനുള്ള ശ്രമവും ഈ കർഷകർക്കുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!