HomeNewsPublic Issueമലിനജലം റോഡില്‍ പരന്നു; വളാഞ്ചേരിയില്‍ ജനം വലഞ്ഞു

മലിനജലം റോഡില്‍ പരന്നു; വളാഞ്ചേരിയില്‍ ജനം വലഞ്ഞു

slab overflow

മലിനജലം റോഡില്‍ പരന്നു; വളാഞ്ചേരിയില്‍ ജനം വലഞ്ഞു

വളാഞ്ചേരി: വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ വളാഞ്ചേരി നഗരം ദുര്‍ഗന്ധത്തില്‍ മുങ്ങി. ജനം മൂക്കും പൊത്തി നടക്കേണ്ട സ്ഥിതി. ദേശീയപാതയില്‍ ബസ്സ്റ്റാന്‍ഡ് കവാടത്തിനുമുന്നില്‍ ജങ്ഷനിലേക്കുള്ള വഴിയിലെ ഓടകളില്‍നിന്ന് മലിനജലം പുറത്തേക്കൊഴുകിയതാണ് വിനയായത്. കച്ചവടക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, കാല്‍നടക്കാര്‍ തുടങ്ങി ടൗണിലുണ്ടായിരുന്ന നൂറുകണക്കിനാളുകള്‍ ദുര്‍ഗന്ധത്തില്‍പ്പെട്ട് വലഞ്ഞു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് നഗരസഭാധികൃതര്‍ സ്ഥലത്തെത്തി ഉറവിടപരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി. മുമ്പും സമാനസംഭവം ഉണ്ടായപ്പോഴും ‘മലിനജലത്തിന്റെ ഉറവിടം’ കാണാനാവാതെ നഗരസഭാധികൃതര്‍ തിരിച്ചുപോയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!