HomeNewsDisasterFloodഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; തീരത്ത് ജാഗ്രത

ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; തീരത്ത് ജാഗ്രത

flood-nila

ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; തീരത്ത് ജാഗ്രത

തിരൂർ: തീരവാസികളെ ഭീതിയിലാഴ്ത്തി ഭാരതപ്പുഴ വീണ്ടും കരകവിഞ്ഞൊഴുകി. പൊന്നാനി ഇൗശ്വരമംഗലം ഭാഗത്തെ ഒട്ടേറെ വീടുകളിലേക്ക് വെള്ളം കയറി. ഭാരതപ്പുഴയുടെ തീരപ്രദേശങ്ങളായ ഇൗഴുവതിരുത്തി, തവനൂർ, കാലടി തുടങ്ങിയ വില്ലേജുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലമ്പുഴ ഡാം തുറന്നതും തുടർച്ചയായുള്ള മഴയുമാണ് പുഴയിൽ വീണ്ടും ജലനിരപ്പുയരാൻ കാരണം. പൊന്നാനി മേഖലയിൽ മഴവെള്ളം പുഴയിലേക്ക് ഒഴുക്കിവിടാൻ നിർമിച്ച പൈപ്പുകളിലൂടെ പുഴയിൽ ജലനിരപ്പുയർന്നതോടെ വെള്ളം കരയിലേക്ക് തള്ളിക്കയറുകയായിരുന്നു.
flood-nila
ഇൗശ്വരമംഗലം ഭാഗത്ത് വൈദ്യുതി കണക്‌ഷൻ താൽക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.16 കുടുംബങ്ങളാണ് പൊന്നാനി ചമ്രവട്ടം പ്രോജക്ട് ഓഫിസിലെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്നത്. ഇതിൽ മുക്കാൽഭാഗം കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങിയിരിക്കുകയാണ്. പൊന്നാനി ഭാഗത്ത് ഇന്നലെ കടലാക്രമണം രൂക്ഷമായിരുന്നു. അഴീക്കൽ മേഖലയിലെ പത്തോളം വീടുകളിലേക്ക് വെള്ളംകയറി. ഭാരതപ്പുഴയോരത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയതിനെ തുടർന്ന് വിവിധ സംഘടനകളുടെ സഹായത്തോടെ പുഴയോരങ്ങളിൽ തോണികൾ സജ്ജമാക്കി. മുങ്ങൽ വിദഗ്ധരെ സ്ഥലത്തെത്തിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!