HomeNewsInitiativesDonationവളാഞ്ചേരി പി.എച്.സിയിലേക്ക് ഇൻവെർട്ടർ നൽകി വി.എസ്.സി ബാങ്ക്

വളാഞ്ചേരി പി.എച്.സിയിലേക്ക് ഇൻവെർട്ടർ നൽകി വി.എസ്.സി ബാങ്ക്

inverter-valanchery-phc

വളാഞ്ചേരി പി.എച്.സിയിലേക്ക് ഇൻവെർട്ടർ നൽകി വി.എസ്.സി ബാങ്ക്

വളാഞ്ചേരി :വളാഞ്ചേരി പി.എച്.സിയിലെ വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരമായി ഇൻവെർട്ടർ സംഭാവന നൽകി വളാഞ്ചേരി സർവീസ് കോപറേറ്റീവ് (വി.എസ്.സി) ബാങ്ക്. പി എച് സിയിലെ വൈദ്യുതി തടസ്സം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്ക് പ്രസിഡണ്ട് സി.കെ അബ്ദുൽ നാസർ മുൻകൈയെടുത്ത് ഒരു ഇൻവെർട്ടർ സ്ഥാപിക്കുകയും ചെയ്തു. നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഇൻവെർട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വളാഞ്ചേരി സർവീസ് ബാങ്ക് പ്രസിഡന്റ് സി.കെ അബ്ദുൽ നാസർ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ മാരാത്ത് ഇബ്രാഹിം, സി.എം റിയാസ്, മുജീബ് വാലാസി, പി എച് സിയിലെ ഡോക്ടർ, ജെ.എച്.ഐ സാബിർ പാഷ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!