HomeNewsSportsFootballSevensവളാഞ്ചേരി പ്രീമിയർ ലീഗിന് നാളെ തുടക്കമാവും

വളാഞ്ചേരി പ്രീമിയർ ലീഗിന് നാളെ തുടക്കമാവും

വളാഞ്ചേരി പ്രീമിയർ ലീഗിന് നാളെ തുടക്കമാവും

വളാഞ്ചേരി: ഫുട്ബാൾ പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി വളാഞ്ചേരി പ്രീമിയർ ലീഗ് (വി.പി.എൽ) സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻറിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. കാൽപന്തുകളിയുടെ സൗന്ദര്യത്തെ ജനഹൃദയങ്ങളിൽ എത്തിക്കുന്നതോടൊപ്പം വളാഞ്ചേരിയിലെ പ്രമുഖ സ്ഥാപനങ്ങളെ പരിചയപെടുത്തുകയും അവരുടെ ജീവനക്കാർക്ക് കളിക്കുവാനുള്ള അവസരം ഒരുക്കുകയും അതുവഴി കോവിഡാനന്തര വളാഞ്ചേരിയെ കൂടുതൽ ഊർജസ്വലമാക്കാം എന്നൊരു പ്രതീക്ഷയുമായാണു പ്രഥമ വി.പി.എൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

വളാഞ്ചേരിയിലെ ഒരുപറ്റം ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഇൻസ്പയർ യൂത്ത് ഫൗണ്ടേഷനു കീഴിൽ പ്രദേശത്തെ കുട്ടികൾക്ക് സ്ഥിരമായി ഒരു ഫുട്ബാൾ ട്രെയിനിങ് ക്യാമ്പ് ഒരുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വെള്ളി, ശനി ദിവസങ്ങളിലായി പൈങ്കണ്ണൂർ കിക്കത്തലോൺ ടർഫ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യും.


വിവിധ സ്ഥാപനങ്ങളെയും, സംഘടനകളെയും പ്രതിനിധീകരിച്ച് 18 ടീമുകൾ ഇരു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടും. ഇൻസ്പെയർ യൂത്ത് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഫുട്ബാൾ പരിശീലനം നടത്തും.
https://us15.proxysite.com/process.php?d=LMCojV9l%2B9T17PM7J4KwYz9RBnZztpTiviFjr8f1kswINToSIytrOaw%2BxI6Gc9JFmaF3SWW0Ai2eV9qBe8z3OoJuXCvVJ6btMrJGEdJu%2BNFC%2Bmdh9QE2ML%2BZDbYpzlxtv5ESStN63LgO%2FSd5lWU76bJwURmvx7yJRqxDlkOPsQhvaNVYL2L69S6%2FHUnP3pOLlSz6CaQxc13oUOzLyQRcVHF%2Bq4SPlkY4tlIQ%2BkDPeGfAOPVuz3b8ZN4OYaqUf5TbrtQ6ofk7hBaJyxfz0qmSu4CCRM5fLWHEJh573lQqlBzcugHMp2yGR6HzFJH20oHVTayze4rPBvwfcZUksdersQFeD1SH%2Fn6%2BA90jclOzn8GmWxMt2kfMnGPBxw%3D%3D&b=9


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!