HomeNewsTrafficസ്വകാര്യ ബസുകൾക്ക് മൂക്കുകയറിട്ട് വളാഞ്ചേരി പൊലീസ്

സ്വകാര്യ ബസുകൾക്ക് മൂക്കുകയറിട്ട് വളാഞ്ചേരി പൊലീസ്

bus-valanchery

സ്വകാര്യ ബസുകൾക്ക് മൂക്കുകയറിട്ട് വളാഞ്ചേരി പൊലീസ്

വളാഞ്ചേരി ∙ നഗരത്തിൽ തോന്നുന്നിടത്ത് നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് നഗരസഭ ബസ്‌ സ്റ്റാൻഡിൽനിന്നു പുറപ്പെടുന്ന ബസുകൾ നിലവിൽ അനുവദിച്ച സ്റ്റോപ്പുകളിൽ മാത്രം നിർത്തണം.
bus-valanchery
സ്റ്റാൻഡിൽ ട്രാക്കിൽ നിർത്താതെ മധ്യഭാഗത്ത് നിർത്തി യാത്രക്കാരെ കയറ്റരുത്. സ്റ്റാൻഡിലേക്ക് എത്തുന്ന ബസുകൾ കൃത്യമായി പൊലീസ് സഹായകേന്ദ്രത്തിൽവന്ന് ഓരോ തവണയും ഒപ്പിടണമെന്നും പൊലീസ് അറിയിച്ചു. ഇന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം.
ad


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!