HomeNewsCrimeIllegalകാറിൽ മദ്യ വിൽപ്പന; കരിപ്പോളിൽ 15.5 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ

കാറിൽ മദ്യ വിൽപ്പന; കരിപ്പോളിൽ 15.5 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ

liqor-sale-karippol

കാറിൽ മദ്യ വിൽപ്പന; കരിപ്പോളിൽ 15.5 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ

ആതവനാട്: 15.5 ലിറ്റർ വിദേശ മദ്യവുമായി യുവാവ് വളാഞ്ചേരി പോലീസിൻറെ പിടിയിൽ. പാലക്കാട് ചിറ്റൂർ സ്വദേശിയായ കിട്ടൂ നിവാസിൽ നന്ദകുമാറാ (23) ണ് വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ മുരളീകൃഷ്ണനും സംഘവും പിടികൂടി. ആതവനാട് കരിപ്പോൾ ഹൈസ്കൂളിന് സമീപം കാറിൽ വെച്ച് വിദേശ മദ്യ വില്പന നടത്തുകയായിരുന്നു ഇയാൾ. 31 ബോട്ടിലുകളിലായി പതിനഞ്ചര ലിറ്റർ വിദേശമദ്യമാണ് ഇയാൾ കാറിൽ കരുതിയിരുന്നത്.
liqor-sale-karippol
മദ്യ വിതരണത്തിന് ഉപയോഗിച്ച കെ.എൽ-03-എൽ-4823 നമ്പർ മാരുതി ആൾട്ടോ കാർ സഹിതമാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. എസ്.ഐ മുരളീകൃഷ്ണനെ കൂടാതെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട്, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ്, രമേശ്, അബ്ദുറഹ്മാൻ, ദീപക്, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള വിദേശ മദ്യ വില്പനക്ക് എതിരെയും മദ്യലഹരി മാഫിയക്ക് എതിരെയും വളാഞ്ചേരി പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്.ഐ എം.കെ മുരളീകൃഷ്ണൻ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!