HomeNewsPoliticsഊഹാപോഹങ്ങള്‍ക്ക് വിട; നാടകാന്തം രാജി

ഊഹാപോഹങ്ങള്‍ക്ക് വിട; നാടകാന്തം രാജി

shahina-teacher

ഊഹാപോഹങ്ങള്‍ക്ക് വിട; നാടകാന്തം രാജി

വളാഞ്ചേരി: ഏറെ നേരത്തെ ഊഹാപോഹങ്ങള്‍ക്ക് വിരാമമൈട്ടുകൊണ്ട് വളാഞ്ചേരി നഗരസഭയുടെ പ്രഥമ അധ്യക്ഷ എം ഷാഹിന രാജിവെച്ചു. ഇന്ന് വൈകീട്ട് മുന്‍സിപ്പല്‍ കാര്യാലയത്തില്‍ വച്ച് സെക്രട്ടറി എ ഫൈസലല്‍ മുമ്പാകെ രാജി സമര്‍പ്പിച്ചു.
shahina-teacher
പ്രാദേശിക ലീഗ് നേതൃത്വത്തിന് നേരത്തെ തന്നെ തന്റെ രാജിസന്ന്ദ്ധത അറിയിച്ച ഷാഹിനയുടെ രാജി നേതൃത്വം സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ ഔദ്യോഗികമായി രാജി വക്കുമെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ അധ്യക്ഷ സ്ഥാനത്തോടൊപ്പം കൌണ്‍സിലര്‍ സ്ഥാനവും രാജിവക്കുന്നതില്‍ പാര്‍ട്ടിക്കുണ്ടായ എതിര്‍പ്പ് ഇവര്‍ മറികടന്നാണ് രാജി.
ad
എന്നാല്‍, ഇന്ന് രാവിലെ പാണക്കാട്ടെത്തിയ ഷാഹിന ടീച്ചര്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ടതിനു ശേഷമാണ് രാജിവക്കുമോയെന്ന കാര്യത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ച് തുടങ്ങിയത്. എന്നാല്‍, കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളെ കണ്ട തങ്ങള്‍ ഷാഹിന ടീച്ചര്‍ രാജിവക്കുമെന്നു ഉറപ്പ് പറയുകയും ചെയ്തതോടെ രാജിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് താത്കാലിക വിരാമമായത്.
shahina-teacher
ഇവരുടെ രാജിക്ക് വഴിവച്ച സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ നിസ്സഹകണവും മറ്റുള്ള വിഷയങ്ങള്യ്ം വളാഞ്ചേരിയിലെ ഭരണസമിതിയില്‍ ഇനിയുള്ള നാളുകളില്‍ നീറിപുകയുമെന്ന ഉറപ്പണ്. ഇതിനിടെ ഭരണസമിതി മൊത്തം രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷവും ആവശ്യമുയര്‍ത്തിയിരുന്നു.

No Comments

Leave A Comment