HomeNewsGeneralവളാഞ്ചേരിയിൽ ഐറിഷ് പദ്ധതി നടപ്പാക്കണം -റസി. അസ്സോസിയേഷൻ

വളാഞ്ചേരിയിൽ ഐറിഷ് പദ്ധതി നടപ്പാക്കണം -റസി. അസ്സോസിയേഷൻ

vaikathoor-residence-association

വളാഞ്ചേരിയിൽ ഐറിഷ് പദ്ധതി നടപ്പാക്കണം -റസി. അസ്സോസിയേഷൻ

വളാഞ്ചേരി: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം വളാഞ്ചേരിയിൽ നടപ്പാക്കുന്നതിനായി ആവിഷ്കരിച്ച ഐറിഷ് മോഡൽ അഴുക്കുചാൽ പദ്ധതി നടപ്പാക്കാൻ നഗരസഭ തയ്യാറാവണമെന്ന് വൈക്കത്തൂർ റസിഡന്റ്‌സ് അസോസിയേഷൻ പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. ഇതിനായി എം.എൽ.എ. അനുവദിച്ച തുക വിനിയോഗിക്കണമെന്നും നഗരസഭാധ്യക്ഷ, നഗരസഭ സെക്രട്ടറി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
vaikathoor-residence-association
നഗരത്തിൽനിന്ന്‌ ഒഴുക്കിവിടുന്ന മലിനജലം വൈക്കത്തൂർ ശിവക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഓടവഴി വൈക്കത്തൂർ പാടശേഖരത്തിലാണ് നിറയുന്നത്. ഇതിൽ കക്കൂസ് മാലിന്യവുമുണ്ടെന്ന് ആക്ഷേപമുണ്ട്. പദ്ധതി നടപ്പാക്കുന്നതിനെതിരെ രംഗത്തുവന്ന ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസ്സോസിയേഷൻ ഇതിൽനിന്ന്‌ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
vaikathoor-residence-association
എട്ടാംവാർഡ് കൗൺസിലർ സി. രാമകൃഷ്ണൻ അധ്യക്ഷനായി. റസിഡന്റ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ് ടി.വി. ശ്രീകുമാർ, കെ.ആർ. ശ്രീകാന്ത്, കെ. ഗോപിനാഥൻ, ഹമീദ്, വേലായുധൻ, ബാബു വൈക്കത്തൂർ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!