HomeNewsEducationActivityവളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ലോക ഉറുദു ദിനാചരണവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു

വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ലോക ഉറുദു ദിനാചരണവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു

urdu-day-2022-vhss

വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ ലോക ഉറുദു ദിനാചരണവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു

വളാഞ്ചേരി : വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ ഉറുദു ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ ലോക ഉറുദു ദിനാചരണവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക സി.ആർ. ശ്രീജ മുഖ്യ പ്രഭാഷണം നടത്തി. എസ്.ആർ.ജി കൺവീനർമാരായ എം.വി. ജെയ്സൺ, കെ. പ്രേംരാജ്, എൻ.സി.സി ഓഫീസർ പി. ശിഹാബുദ്ദീൻ, ഒ. ഖാദർ, കെ.പി. ഫാത്തിമ സഹലത്ത്,എന്നിവർ സംസാരിച്ചു. ക്ലബ്ബ് കോഡിനേറ്റർ കെ.പി. സാലിഹ സ്വാഗതവും, കൺവീനർ വി. മുഹമ്മദ് ആഷിഖ് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!