HomeNewsObituaryകേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

ram-vilas-paswan

കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ അന്തിരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹിയില്‍ തുടര്‍ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. മകന്‍ ചിരാഗ് പസ്വാനാണ് ട്വിറ്ററിലൂടെ മരണവിവരം
അറിയിച്ചത്. ബിഹാറില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ അദ്ദേഹം നിലവില്‍ കേന്ദ്ര മന്ത്രിസഭയിലെ ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.
Ads
ദലിത് നേതാവായ അദ്ദേഹം എട്ടു തവണ ലോക്സഭയില്‍ എത്തിയിട്ടുണ്ട്. നിലവില്‍ രാജ്യസഭാ എംപിയാണ്. ലോക് ജനശക്തി പാര്‍ട്ടി സ്ഥാപകനായിരുന്നു അദ്ദേഹം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ശരിയായ മെഡിക്കല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. മകന്‍ ചിരാഗ് തന്നോടൊപ്പമുണ്ടെന്നും സാധ്യമായ എല്ലാ സേവനങ്ങളും താന്‍ ചെയ്യുന്നുവെന്നും നേരത്തെ ചികിത്സയിലിരിക്കെ രാംവിലാസ് പസ്വാന്‍ ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടിയോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ram-vilas-paswan
ബിഹാറില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന രാം വിലാസ് പസ്വാന്‍ രാജ്യത്തെ അറിയപ്പെടുന്ന ദലിത് നേതാക്കളില്‍ ഒരാളാണ്. വി.പി സിങ്, എച്ച്.ഡി ദേവഗൗഡ, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്ന പസ്വാന്‍ ഒന്നും രണ്ടും മോദി മന്ത്രിസഭകളിലും അംഗമായിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന്‍ ചിരാഗ് പസ്വാന്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് രാം വിലാസ് പസ്വാന്റെ അന്ത്യം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!