HomeNewsElectionകോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മൂന്നാം ഘട്ട പര്യടനം വളാഞ്ചേരി നഗരസഭയിൽ സമാപിച്ചു

കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മൂന്നാം ഘട്ട പര്യടനം വളാഞ്ചേരി നഗരസഭയിൽ സമാപിച്ചു

abid-hussain-thangal-valanchery-campaign

കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മൂന്നാം ഘട്ട പര്യടനം വളാഞ്ചേരി നഗരസഭയിൽ സമാപിച്ചു

കോട്ടക്കൽ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആബിദ് ഹുസൈൻ തങ്ങളുടെ മൂന്നാം ഘട്ട പര്യടനം രാവിലെ ഏഴ് മണിക്കാരംഭിച്ചു. വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പര്യടനം. കോട്ടക്കൽ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, ചങ്കുവട്ടി, ഇന്ത്യനൂർ തുടങ്ങി നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. പിന്നീട് കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തി ജീവനക്കാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ജീവനക്കാരുമായി ഏറെനേരം ചിലവഴിച്ചാണ് ആബിദ് ഹുസൈൻ തങ്ങൾ മടങ്ങിയത്. വി. മധുസൂദനൻ, സാജിദ് മങ്ങാട്ടിൽ, പി. ഉസ്മാൻകുട്ടി, കെ.കെ നാസർ, സേതുമാധവൻ, പ്രദീപ് വെങ്ങാലിൽ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. വൈകീട്ട് നാല് മണി മുതൽ വളാഞ്ചേരി നഗരസഭയിൽ പര്യടനം നടന്നു. തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി വോട്ടർമാരെ കണ്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!