HomeNewsCrimeDrugപിടിച്ചെടുത്ത ഹാൻസ് മറിച്ച് വിറ്റു; കോട്ടക്കൽ സ്റ്റേഷനിലെ രണ്ട് പൊലീസുകാർ അറസ്റ്റിൽ

പിടിച്ചെടുത്ത ഹാൻസ് മറിച്ച് വിറ്റു; കോട്ടക്കൽ സ്റ്റേഷനിലെ രണ്ട് പൊലീസുകാർ അറസ്റ്റിൽ

arrest-kottakkal-hans

പിടിച്ചെടുത്ത ഹാൻസ് മറിച്ച് വിറ്റു; കോട്ടക്കൽ സ്റ്റേഷനിലെ രണ്ട് പൊലീസുകാർ അറസ്റ്റിൽ

കോട്ടക്കൽ: പിടിച്ചെടുത്ത ഹാൻസ് മറിച്ച് വിറ്റ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടക്കൽ സ്റ്റേഷനിലെ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തു. രചീന്ദ്രൻ , സജി അലക്സാണ്ടർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. ഇവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
cuff
2021 ജൂൺ 21ന് ആണ് 32 ചാക്ക് ഹാൻസ് ഉൾപ്പെടെ ഉള്ള നിരോധിത പുകയില ഉത്പന്നങ്ങൾ കോട്ടക്കൽ പോലീസ് പിടികൂടിയത്. 1600 പാക്കറ്റുകളിലായാണ് ഹാൻസ് അടക്കമുള്ള പുകയില ഉത്പന്നങ്ങൾ ആണ് പിടിച്ചെടുത്തത്. വിപണിയിൽ 40 ലക്ഷത്തോളം രൂപ വില മതിക്കുന്നത് ആണ് ഇവ. കോടതിയിൽ ഹാജരാക്കിയ ശേഷം ഇത് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു. നശിപ്പിക്കാൻ നിർദേശിച്ച ഇവ പോലീസുകാർ മറിച്ച് വിൽക്കുക ആയിരുന്നു. ഇടനിലക്കാരൻ വഴി നടത്തിയ ഈ ഇടപാടിൽ 1,20000 രൂപക്ക് ആണ് മറിച്ച് വിറ്റത്.
arrest-kottakkal-hans
ഇവക്ക് പകരം 32 ചാക്കിൽ 23 എണ്ണത്തിൽ കാലാവധി കഴിഞ്ഞ പുകയില ഉത്പന്നങ്ങൾ നിറച്ച് വെച്ചു. ബാക്കി ഉള്ളവയിൽ പ്ലാസ്റ്റിക് കവറുകൾ കുത്തി നിറച്ചു. പുകയില കടത്ത് കേസിൽ പ്രതികൾ ആയവർ ആണ് ഈ ഇടപാടിനെ പറ്റി എസ് പി ക്ക് വിവരം നൽകുന്നത്. തുടർന്ന് ഡി.സി.ആർ.ബി ഡിവൈഎസ്പി മോഹൻചന്ദ്രൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഐപിസി 379 വകുപ്പ് പ്രകാരം ആണ് പ്രതികൾക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!