HomeNewsAccidentsവട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

vattappara-truck-accident

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

വളാഞ്ചേരി: വട്ടപ്പാറയിൽ വീണ്ടും വാഹനാപകടം രണ്ടു പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം ദേശീയപാത 66 സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം വട്ടപ്പാറ പ്രധാന വളവിലെ ക്രാഷ് ഗാർഡുകൾ തകർത്താണ് ലോറി താഴ്ചയിലേക്കു മറിഞ്ഞത് മധ്യപ്രദേശിൽ നിന്നും എറണാകുളത്തേക്ക് എല്ലുപൊടിയും ആയി പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. മധ്യപ്രദേശ് സ്വദേശികളായ അഖിൽ (24) മുകേഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് പേരേയും വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മുകേഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ക്ക് മാറ്റി. മാസങ്ങൾക്കുമുൻപ് മറിഞ്ഞ കണ്ടെയ്നർ ലോറിക്ക് മുകളിലേക്കാണ് വീണ്ടും ലോറി മറിഞ്ഞത്. വളാഞ്ചേരി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!