HomeNewsCrimePOCSOകൽപകഞ്ചേരിയിൽ 14 കാരിക്കു നേരെ പീഢനം; രണ്ട് പേർ അറസ്റ്റിൽ

കൽപകഞ്ചേരിയിൽ 14 കാരിക്കു നേരെ പീഢനം; രണ്ട് പേർ അറസ്റ്റിൽ

kalpakanchery-pocso-arrest

കൽപകഞ്ചേരിയിൽ 14 കാരിക്കു നേരെ പീഢനം; രണ്ട് പേർ അറസ്റ്റിൽ

കൽപകഞ്ചേരി: ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട യുവാക്കളാൽ 14 കാരി പീഡിപ്പിക്കപ്പെട്ടതായി പരാതി. ഒമ്പതാം ക്ലാസുകാരിയാണ് പീഢനത്തിന് ഇരയായത്. സംഭവത്തിൽ രണ്ട് യുവാക്കളെ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. താനാളൂർ സ്വദേശി മുഹമ്മദ് അഫ്ലഹ് (22), കന്മനം തുവ്വക്കാട് സ്വദേശി മുഹമ്മദ് റാസിഖ് (22) എന്നിവരാണ് പിടിയിലായത്. മൊത്തം ഏഴ് പേരാണ് പീഡിപ്പിച്ചത്. 2020 മുതലാണ് പെൺകുട്ടിയെ പീഢനത്തിന് ഇരയാക്കിയത്. അഞ്ച് പേരെ ഇനി പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. സംഭവത്തിൽ ഏഴ് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവം പുറത്തറിഞ്ഞതോടെ ഇവർ ഒളിവിൽ പോയതായാണ് ലഭിക്കുന്ന വിവരം. പ്രതികൾ തമ്മിൽ പരിചയമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന വിവരം. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!