HomeNewsDisasterWindശക്തമായ കാറ്റും മഴയും; കുറുംമ്പത്തൂരിൽ മരം വീണ് വീട്‌ തകർന്നു

ശക്തമായ കാറ്റും മഴയും; കുറുംമ്പത്തൂരിൽ മരം വീണ് വീട്‌ തകർന്നു

tree-kurumbathoor-house

ശക്തമായ കാറ്റും മഴയും; കുറുംമ്പത്തൂരിൽ മരം വീണ് വീട്‌ തകർന്നു

ആതവനാട്: മരം കടപുഴകിവീണ് വീട്‌ തകർന്നു. കുറുമ്പത്തൂർ പൂഴിത്തറ ഷരീഫിന്റെ വീടിന്റെ മുകളിലേക്കാണ് തെങ്ങും മാവും വീണത്. മാവ് കടപുഴകി തൊട്ടടുത്തുള്ള തെങ്ങിനുമുകളിൽ വീഴുകയും തെങ്ങും മാവും രണ്ടുനിലയുള്ള വീടിനു മുകളിൽ പതിക്കുകയുമായിരുന്നു. ചൊവ്വാഴ്‌ച രാത്രി പതിനൊന്നരയോടെയുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് അപകടമുണ്ടായത്. അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്. ഷരീഫിന്റെ മാതാവും സഹോദരിയും സഹോദരിയുടെ മകനും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെല്ലാം താഴത്തെ മുറിയിലായിരുന്നതിനാൽ അപകടമൊഴിവായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!