HomeNewsReligionവൈരങ്കോട് തീയാട്ടുത്സവത്തിന്‌ ചടങ്ങുകൾ മാത്രം

വൈരങ്കോട് തീയാട്ടുത്സവത്തിന്‌ ചടങ്ങുകൾ മാത്രം

vairankode

വൈരങ്കോട് തീയാട്ടുത്സവത്തിന്‌ ചടങ്ങുകൾ മാത്രം

തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ തീയാട്ടുത്സവം ഫെബ്രുവരി 14-ന് മരംമുറിയോടുകൂടി തുടങ്ങി 20-ന് അരി അളവോടുകൂടി അവസാനിക്കും.

കോവിഡ് 19-ന്റെ പാശ്ചാത്തലത്തിൽ 2021 വർഷത്തെ തീയാട്ടുത്സവം ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെയും ക്ഷേത്രം തന്ത്രിയുടെയും ക്ഷേത്രം അവകാശികളുടെയും സർക്കാരിന്റെയും ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെയും നിർദേശങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ മാത്രമായി നടത്താനും ആഘോഷവരവുകളും മറ്റും നിർത്തിവെക്കാനും തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ദേവസ്വവുമായി സഹകരിക്കണമെന്ന് എല്ലാ ആഘോഷവരവ്‌ കമ്മിറ്റികളോടും ഭക്തജനങ്ങളോടും നാട്ടുകാരോടും അഭ്യർഥിക്കുന്നതായി ദേവസ്വം അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!