HomeNewsObituaryപു.ക.സ സംസ്ഥാന സെക്രട്ടറി പ്രഫ. എം.എം. നാരായണന്റെ ഭാര്യ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പു.ക.സ സംസ്ഥാന സെക്രട്ടറി പ്രഫ. എം.എം. നാരായണന്റെ ഭാര്യ ട്രെയിൻ തട്ടി മരിച്ച നിലയിൽ

jayasree

പു.ക.സ സംസ്ഥാന സെക്രട്ടറി പ്രഫ. എം.എം. നാരായണന്റെ ഭാര്യ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കുറ്റിപ്പുറം: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ പ്രഫ. എം.എം.നാരായണന്റെ ഭാര്യ ഒറ്റപ്പാലം മായന്നൂർ സ്വദേശി വെട്ടിയമ്പാടി മനയിൽ ജയശ്രീ (60) ട്രെയിൻ തട്ടി മരിച്ചു. സംസ്കാരം ഇന്ന് 9ന് ഒറ്റപ്പാലത്ത്. പൊന്നാനി പള്ളപ്രം എഎൽപി സ്കൂൾ മുൻ അധ്യാപികയാണ്.
jayasree
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ രാവിലെ 11.40ന് ആയിരുന്നു അപകടം. മക്കൾ: ദിലീപ് (പിആർഒ പരിയാരം മെഡിക്കൽ കോളജ്), ദിവ്യ (അക്കൗണ്ടന്റ്, കർണാടക ബാങ്ക്, കൊൽക്കത്ത). മരുമക്കൾ: മായ (അധ്യാപിക), സത്യനാരായണൻ (മാനേജർ കർണാടക ബാങ്ക്, കൊൽക്കത്ത).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!