HomeNewsCrimePOCSOപതിനാറ്‌കാരന് പീഢനം; വളാഞ്ചേരിയിൽ ദറസ് അധ്യാപകൻ അറസ്റ്റിൽ

പതിനാറ്‌കാരന് പീഢനം; വളാഞ്ചേരിയിൽ ദറസ് അധ്യാപകൻ അറസ്റ്റിൽ

pocso-edayur-accused

പതിനാറ്‌കാരന് പീഢനം; വളാഞ്ചേരിയിൽ ദറസ് അധ്യാപകൻ അറസ്റ്റിൽ

വളാഞ്ചേരി: 16 കാരനായ ദർസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഢത്തിനിരയാക്കിയ അധ്യാപകനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തിൽ വീട്ടിൽ ആബിദ് കോയ തങ്ങൾ (29)യാണ് അറസ്റ്റിലായത്. എടയൂരിലെ ഒരു ദർസിലാണ് ഇയാൾ പഠിപ്പിക്കുന്നത്. വിദ്യാർത്ഥി നൽകിയ പരാതിയിൽ കേസെടുത്ത വളാഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 ഡിസംബർ മുതൽ ഇയാൾ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി എന്നാണ് പരാതി. സ്ഥാപനത്തിലെ മറ്റു കുട്ടികളെ കൂടി ചോദ്യം ചെയ്യുമെന്നും, കൂടുതൽ കുട്ടികൾ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്.ഒ. എം കെ ഷാജി പറഞ്ഞു. സ്റ്റേഷൻ എസ്.എച്ച്.ഒ. എം കെ ഷാജി, എസ്. ഐ. മധുബാലകൃഷ്ണൻ, എ.എസ്.ഐ. ഇഖ്‌ബാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!