HomeNewsAccidentsവട്ടപ്പാറ അപകടം: ലോറി നീക്കിയത് 17 മണിക്കൂറിനു ശേഷം

വട്ടപ്പാറ അപകടം: ലോറി നീക്കിയത് 17 മണിക്കൂറിനു ശേഷം

vattappara-accident

വട്ടപ്പാറ അപകടം: ലോറി നീക്കിയത് 17 മണിക്കൂറിനു ശേഷം

വളാഞ്ചേരി: ദേശീയപാത വട്ടപ്പാറ വളവിൽ പാചകവാതക ലോറി

മറിഞ്ഞുണ്ടായ ഗതാഗത തടസ്സം 17 മണിക്കൂറിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ നീക്കി. ടാങ്കറിലെ വാതകം പൂർണമായും മാറ്റിയ ശേഷമാണ് ഇതുവഴി വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. രാമനാട്ടുകരയിൽനിന്ന് എത്തിച്ച ക്രെയിൻ, ഐഒസി റെസ്ക്യുവാൻ എന്നിവയുടെ സഹായത്തോടെ നാട്ടുകാരുടെയും അഗ്നിശമനസേന–പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രമത്തിന്റെ ഭാഗമായാണ് മറിഞ്ഞ ടാങ്കർ നിവർത്തിമാറ്റാനായത്.

അപകടത്തിൽപെട്ട ടാങ്കർ പിന്നീട് ചേളാരി ഐഒസി ആസ്ഥാനത്തേക്കു മാറ്റി. റോഡിൽ പരന്ന പാചകവാതകം പൂർണമായും വെള്ളം ചീറ്റിച്ചു കഴുകിയ ശേഷമാണ് ഇതുവഴി വാഹനങ്ങൾ ഓടാൻ അനുവദിച്ചത്. മംഗളൂരുവിൽനിന്നു കൊല്ലത്തേക്ക് പോകുകയായിരുന്ന ടാങ്കർലോറി ബുധൻ രാത്രി ഏഴേകാലിനാണ് വട്ടപ്പാറ പ്രധാനവളവിൽ പള്ളിക്കു മുൻവശം മറിഞ്ഞത്.

ലോറിയുടെ ക്യാബിനിൽനിന്നു ഡ്രൈവർ രാമനാഥപുരം പരമക്കുടി ശരവണപാണ്ഡ്യൻ (36) പരുക്കുകളോടെ രക്ഷപ്പെട്ടു. ടാങ്കറിൽനിന്നു വൻതോതിൽ വാതകം ചോർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരുന്നു. 15ൽ അധികം കുടുംബങ്ങളെ സ്ഥലത്തുനിന്നു മാറ്റിപ്പാർപ്പിച്ചിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!