HomeNewsStrikeഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നുപോലും സര്‍ക്കാര്‍ അം​ഗീകരിച്ചില്ല; അന്തര്‍സംസ്ഥാന ബസ് സമരം പൊളിഞ്ഞു

ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നുപോലും സര്‍ക്കാര്‍ അം​ഗീകരിച്ചില്ല; അന്തര്‍സംസ്ഥാന ബസ് സമരം പൊളിഞ്ഞു

kallada-bus

ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നുപോലും സര്‍ക്കാര്‍ അം​ഗീകരിച്ചില്ല; അന്തര്‍സംസ്ഥാന ബസ് സമരം പൊളിഞ്ഞു

സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികളെല്ലാം അംഗീകരിച്ച് സമരം പിന്‍വലിച്ച് അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഉടമകള്‍. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് അവസാനിപ്പിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച ബസുടമകള്‍, എല്ലാ ദിവസത്തെയും യാത്രക്കാരുടെ ലിസ്റ്റ് മോട്ടോര്‍വാഹന വകുപ്പിന് കൈമാറുമെന്നും പറഞ്ഞു. ഒരു വിഭാഗം ബസുടമകള്‍ സമരത്തില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.
Ads
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ പേരില്‍ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണം എന്നതായിരുന്നു അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. സമരം തുടര്‍ന്നിട്ടും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടായില്ല. ഇതിനിടെ ഒരു വിഭാഗം സമരത്തില്‍ നിന്ന് പിന്‍മാറി സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് മന്ത്രി അവധിയിലായതിനെ തുടര്‍ന്ന് ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയത്.
kallada-bus
അന്തർസംസ്ഥാന സ്വകാര്യബസ് സർവീസ് നിയമവിധേയമാക്കാനുള്ള കര്‍ശന നിര്‍ദേശവും ഗതാഗത സെക്രട്ടറി നല്‍കി. കോൺട്രാക്ട‌് കാര്യേജ‌് ലൈസൻസുള്ളവർ യാത്ര ആരംഭിക്കുന്നതിനുമുമ്പ‌് യാത്രക്കാരുമായി കരാർ ഉണ്ടാക്കണം. ഈ യാത്രക്കാരെ മാത്രമേ ബസിൽ കൊണ്ടുപോകാനാകൂ. യാത്രക്കാരുടെ പട്ടിക എല്ലാ ബസുകാരും ബന്ധപ്പെട്ട ഓഫീസർക്ക് വാഹനം പുറപ്പെടുന്നതിന് മുമ്പ‌് ഇ മെയിൽ വഴി കൈമാറണം. നോഡൽ ഓഫീസർ ഈ പട്ടിക പൊലീസ്, എക്സൈസ്, ആർടിഒമാർ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലേക്ക് കൈമാറും. മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ് റെയ‌്ഡ‌് പരിശോധന തുടരും. യാത്രക്കാർക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യം ഏർപ്പെടുത്തണം. വാഹനങ്ങളിൽ 15 ദിവസത്തിനുള്ളിൽ ജിപിഎസ‌് സൗകര്യം ഏർപ്പെടുത്തണം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി താൽക്കാലികമായി അംഗീകരിച്ച യാത്രക്കൂലി മാത്രമേ ഇടാക്കാനാകൂവെന്നും ഗതാഗത സെക്രട്ടറി ബസുടമകളോട‌് നിർദേശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!