HomeNewsPoliticsവിവിധ ആവശ്യങ്ങളുന്നയിച്ച്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരിയിൽ ഭവനരോഷം സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരിയിൽ ഭവനരോഷം സംഘടിപ്പിച്ചു

league-bavana-rosham-valanchery

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരിയിൽ ഭവനരോഷം സംഘടിപ്പിച്ചു

വളാഞ്ചേരി: കേന്ദ്ര സർക്കാർ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക, പ്രവാസികളോടുള്ള കേരള സർക്കാടിന്റെ ദ്രോഹ നടപടികൾ തിരുത്തുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് നിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ മുസ്‌ലിം ലീഗ്‌ ഭവനരോഷം സംഘടിപ്പിച്ചു. പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം കോട്ടക്കൽ മണ്ഡലം മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ സി എച്ച്‌ അബൂയൂസുഫ്‌ ഗുരുക്കൾ വളാഞ്ചേരിയിൽ നിർവ്വഹിച്ചു. സംസ്ഥാന വ്യാപകമായി മുസ്‌ലിം ലീഗ്‌ പ്രഖ്യാപിച്ച ഭവനരോഷം ക്യാമ്പയിന്റെ ഭാഗമായിരുന്നു പരിപാടി. കോവിഡ്‌ കാലത്തും കേന്ദ്ര സർക്കാർ ന്യൂനപക്ഷ വേട്ട തുടരുകയാണ്‌.
league-bavana-rosham-valanchery
പ്രതിഷേധിക്കുന്നവരേയും സമരം ചെയ്യുന്നവരേയും ജയിലലടക്കുക എന്നതാണ്‌ കേന്ദ്ര സർക്കാർ ചെയ്യുന്നത്‌. കേരളത്തിൽ പിണറായി സർക്കാർ പ്രവാസികളോട്‌ കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം. ക്വാറന്റൈൻ ചിലവുകൾ പോലും പ്രവാസികൾ തന്നെ വഹിക്കണം എന്ന് പറയുന്നത്‌ തികഞ്ഞ അനീതിയാണ്‌. കേന്ദ്ര – കേരള സർക്കാറുകളുടെ ജനവിരുദ്ധമായ നിലപാടുകൾക്കെതിരെ പൊതുസമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുക എന്നതാണ്‌ ഭവനരോഷം പരിപാടിയുടെ ലക്ഷ്യം. മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, സി അബ്ദുന്നാസർ, കെ മുസ്‌തഫ മാസ്റ്റർ, പി പി ഷാഫി, ഫിദ യൂസുഫ് സി.ച്ച് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!