HomeNewsCrimeMurderസുബീറ ഫർഹത്ത് വധം; തെളിവെടുപ്പ് തുടരുന്നു, സ്വർണം കണ്ടെത്താനായില്ല-വീഡിയോ

സുബീറ ഫർഹത്ത് വധം; തെളിവെടുപ്പ് തുടരുന്നു, സ്വർണം കണ്ടെത്താനായില്ല-വീഡിയോ

subeera-farhath-murder-anvar

സുബീറ ഫർഹത്ത് വധം; തെളിവെടുപ്പ് തുടരുന്നു, സ്വർണം കണ്ടെത്താനായില്ല-വീഡിയോ

ആതവനാട്: ആതവനാട് ചോറ്റൂരിലെ സൂബീറ ഫർഹത്തിൻ്റെ വധവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി അൻവറുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു. ഇന്ന് നടന്ന തെളിവെടുപ്പിലും പ്രതി കവർന്ന സ്വർണം കണ്ടെത്താനായിട്ടില്ല. അതേസമയം പെൺകുട്ടിയുടെ ഹാന്റ് ബാഗും ചോറ്റ് പാത്രവും കണ്ടെടുത്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കുഴൽ കിണറില്‍ എറിഞ്ഞുവെന്ന് പ്രതി തന്നെ പൊലീസിനോട് പറഞ്ഞു.സ്വര്‍ണം ലക്ഷ്യമിട്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി അന്‍വര്‍ ഇന്നലെ പൊലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ സ്വര്‍ണം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. മെറ്റല്‍ ഡിറ്റക്ടറടക്കം ഉപയോഗിച്ച് സ്വര്‍ണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. അതേസമയം ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൃത്യം ചെയ്യുന്നതിനിടയ്ക്ക് മൊബൈല്‍ ഫോണ്‍ റിങ് ചെയ്തെന്നും സാങ്കേതികമായി പരിജ്ഞാനമില്ലാത്തതില്‍ കുഴല്‍കിണറിലെറിഞ്ഞെന്നുമാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. ഈ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!