HomeNewsEducationThe schedule for the classes disordered as the NPR registration center venue changes

The schedule for the classes disordered as the NPR registration center venue changes

The schedule for the classes disordered as the NPR registration center venue changes

ദേശീയ ജനസംഖ്യാ റജിസ്റ്ററിന് (എന്‍.പി.ആര്‍) വിവരം ശേഖരിക്കുന്ന പ്രക്രിയക്കായി തിരഞ്ഞെടുത്ത സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. വളാഞ്ചേരി ഗ്രാമ പ്പഞ്ചായത്തിലെ ജനങ്ങളുടെ വിവരശേഖരണം നടത്തുന്ന കേന്ദ്രമായ തൊഴുവാനൂര്‍ എ.എം.എല്‍.പി സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളാണ് ദിവസങ്ങളായി അവതാളത്തിലായത്.

വളാഞ്ചേരി ടൗണ്‍ ബസ്സ്റ്റാന്‍ഡിലുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളാണ് ആദ്യം വിവരശേഖരണകേന്ദ്രമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് കേന്ദ്രം തൊഴുവാനൂര്‍ എ.എം.എല്‍.പി സ്‌കൂളായി മാറ്റുകയായിരുന്നു. അതനുസരിച്ച് ഇരുപതുമുതല്‍ സ്‌കൂള്‍ ഈ ആവശ്യത്തിനായി പ്രവര്‍ത്തിക്കുകയാണ്. ജനവരി നാലുവരെ സ്‌കൂളില്‍ ഈ പ്രവര്‍ത്തനം ഉണ്ടാകുമെന്നാണ് ഉത്തരവിലുള്ളത്.

റജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് എത്തുന്നവര്‍ വാഹനങ്ങള്‍ റോഡരികിലും സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.

കൂടാതെ രണ്ട് ക്ലാസ്മുറികളില്‍ വിവര ശേഖരണത്തിന്റെ ഭാഗമായി ഐ.ടി ഉപകരണങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണ്. ഈ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികളെ ഒറ്റ ക്ലാസിലേക്ക് മാറ്റിയിരിക്കുകയാണ്. അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്ന സമയമായതിനാല്‍ ഇത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

 

Summary:The schedule for the classes disordered as the NPR registration center venue changes


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!