HomeNewsTrafficവെള്ളം വലിഞ്ഞു; വളാഞ്ചേരിയിലെ റോഡുകൾ ഗതാഗതയോഗ്യമായി

വെള്ളം വലിഞ്ഞു; വളാഞ്ചേരിയിലെ റോഡുകൾ ഗതാഗതയോഗ്യമായി

valanchery-kottaram

വെള്ളം വലിഞ്ഞു; വളാഞ്ചേരിയിലെ റോഡുകൾ ഗതാഗതയോഗ്യമായി

വളാഞ്ചേരി: കഞ്ഞിങ്ങ ദിവസങ്ങളിലെ പേമാരിയിലും മലമ്പുഴ ഡാമിലെ വെള്ളം തുറന്നുവിട്ടതുമൂലം ഭാരതപുഴയിലെ വെള്ളം ഉയർന്നത് മൂലം ഇരിമ്പിളിയം, വെണ്ടല്ലൂർ, കൊട്ടാരം എന്നിവിടങ്ങളിലെ റോഡുകളിൽ ഉയർന്ന വെള്ളം പൂർണ്ണമായി വലിഞ്ഞു. ഇതേതുടർന്ന് വാഹനങ്ങൾ ഓടിത്തുടങ്ങി.
irimbiliyam-road
റോഡിലെ വെള്ളം വലിഞ്ഞത് സന്നദ്ധപ്രവർത്തകർക്ക് കുറ്റിപ്പുറം ബ്ലോക്കിലെ താഴ്ന്ന പ്രദേശങ്ങളായ ഇരിമ്പിളിയം, പേരശ്ശനൂർ വെണ്ടല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരാൻ എളുപ്പമാകും.
kodumudi
കൊടുമുടി ഭാഗത്ത് പത്ത് അടിയോളം വെള്ളം താഴ്ന്നു. വെള്ളം താഴ്ന്നതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടുതൽ മനസ്സിലാകുന്നത്. ഇവിടെ പല ഓടിട്ട വീടുകളും നിലം പൊത്തിയിരിക്കുന്നു. താമസയോഗ്യമായവ വൃത്തിയാക്കിയെടുത്ത് പകർച്ചവ്യാധികൾ പടരാതെ സൂക്ഷിക്കുക എന്നതാണ് സന്നദ്ധപ്രവർത്തകരുടെ മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!