HomeNewsDevelopmentsദേശീയപാത വികസനം: ഏറ്റെടുക്കുന്ന സ്ഥലത്തിനും കെട്ടിടങ്ങൾക്കും വില നിർണയിച്ചു

ദേശീയപാത വികസനം: ഏറ്റെടുക്കുന്ന സ്ഥലത്തിനും കെട്ടിടങ്ങൾക്കും വില നിർണയിച്ചു

Highway-acquisition

ദേശീയപാത വികസനം: ഏറ്റെടുക്കുന്ന സ്ഥലത്തിനും കെട്ടിടങ്ങൾക്കും വില നിർണയിച്ചു

മലപ്പുറം: ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമിതികളുടെയും വിലനിർണയിച്ച് ഉത്തരവായതായി കളക്ടർ അമിത് മീണ അറിയിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ 2012-ലെ പ്ലിന്ത് ഏരിയ റേറ്റ് അടിസ്ഥാനമാക്കിയാണ് കെട്ടിടങ്ങൾക്കും മറ്റു നിർമിതികൾക്കും വില കണക്കാക്കുന്നത്‌. അതുകൊണ്ട് 2018-ലേക്ക് ബാധകമായ 40 ശതമാനം വർധനവ് ലഭിക്കും. വർധിച്ച തുകയുടെ 12.5 ശതമാനം വൈദ്യുതീകരണച്ചെലവായും അനുവദിക്കും. വാണിജ്യക്കെട്ടിടങ്ങൾക്ക് പ്ലംബിങ് ചെലവുകൾക്കായി നാലുശതമാനവും താമസക്കെട്ടിടങ്ങൾക്ക് 12 ശതമാനവും അധികം നൽകും.
land-acquisition
കോൺക്രീറ്റിൽ തീർത്ത ഫ്രെയിംഡ് കെട്ടിടങ്ങൾക്ക് ചതുരശ്ര അടിക്ക്‌ പരമാവധി 5757 രൂപ നഷ്ടപരിഹാരം ലഭിക്കും. വാണിജ്യ വിഭാഗത്തിൽപ്പെട്ട ഒരുനില കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് ചതുരശ്ര അടിക്ക്‌ 4545 രൂപയും ഇരുനില കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് ചതുരശ്ര അടിക്ക്‌ 4333 രൂപയും നഷ്ടപരിഹാരം ലഭിക്കും. കോൺക്രീറ്റിലുള്ള ഒരുനില താമസക്കെട്ടിടത്തിന് വൈദ്യുതീകരണ, പ്ലംബിങ് തുകയടക്കം ഒരു ചതുരശ്ര അടിക്ക്‌ 4145 രൂപയും ഇരുനില താമസക്കെട്ടിടങ്ങൾക്ക് ഒരു ചതുരശ്ര അടിക്ക്‌ 4015 രൂപയും നഷ്ടപരിഹാരം ലഭിക്കും. ഓടിട്ട ഒരുനിലക്കെട്ടിടത്തിന് ഒരു ചതുരശ്ര അടിക്ക്‌ 3756 രൂപയും ഇരുനില താമസക്കെട്ടിടത്തിന് ഒരു ചതുരശ്ര അടിക്ക്‌ 3659 രൂപയും നഷ്ടപരിഹാരം ലഭിക്കും.
Highway-acquisition
കിണർ ചുറ്റുമതിൽ ഉൾപ്പെടെയുള്ള എല്ലാവിധ നിർമിതികൾക്കും ഈവർഷത്തെ നിർമാണച്ചെലവിന്റെ ഇരട്ടിത്തുകയാണ് നഷ്ടപരിഹാരം. കെട്ടിടങ്ങളുടെയും നിർമിതികളുടെയും കാലപ്പഴക്കം വിലനിർണയത്തെ ബാധിക്കില്ല. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. അതുകൊണ്ട് പൊതുമരാമത്തുവകുപ്പ് നിശ്ചയിക്കുന്ന വിലയുടെ ഇരട്ടിത്തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുകയെന്നും ജില്ലാകളക്ടർ പറഞ്ഞു. ഭൂമിയുടെ വില നിശ്ചയിക്കുന്നത് വിവിധ കാറ്റഗറികളിലായാണ്. നിലവിലെ ദേശീയപാതയോടുചേർന്ന് കിടക്കുന്ന പുരയിടം വിഭാഗത്തിൽപ്പെട്ട ഭൂമിയെ ഒന്നാം കാറ്റഗറിയായും തരംമാറ്റിയ ഭൂമിയെ രണ്ടാം കാറ്റഗറിയായും നിലവിൽ പാടമായിക്കിടക്കുന്ന ഭൂമിയെ മൂന്നാം കാറ്റഗറിയായും തിരിച്ചു. പുതിയ ബൈപ്പാസ് വരുന്ന സ്ഥലങ്ങളിൽ ഭൂമികളെ ഇത്തരത്തിൽ കാറ്റഗറി നാലുമുതൽ ആറുവരെയും തരംതിരിച്ചു.
ponnani kuttippuram highway
നഗരസഭാപ്രദേശങ്ങളിൽ അടിസ്ഥാനവിലയുടെ ഇരട്ടിത്തുകയും ഗ്രാമപ്രദേശങ്ങളിൽ അടിസ്ഥാന തുകയുടെ 2.4 മടങ്ങും നഷ്ടപരിഹാരം നൽകും. മൂന്ന് എ വിജ്ഞാപനത്തിന് മൂന്നുവർഷം മുമ്പ് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഏറ്റെടുക്കുന്ന ഭൂമിക്ക്‌ സമാനമായ ഭൂമികളുടെ മുഴുവൻ ആധാരങ്ങളും പരിശോധിച്ച് പരമാവധി വിലകാണിച്ച പകുതി ആധാരങ്ങളിലെ ശരാശരി ഭൂവിലയാണ് അടിസ്ഥാനവിലയായി കണക്കാക്കുന്നത്‌. മൂന്ന് എ വിജ്ഞാപനത്തീയതി മുതൽ അവാർഡ് തീയതിവരെ അടിസ്ഥാന വിലയിൽമേൽ 12 ശതമാനം വർധനവും അനുവദിക്കുമെന്ന് കളക്ടർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!