HomeNewsPublic Issueഇരിമ്പിളിയം ത്വരിത കുടിവെള്ള പദ്ധതി: സ്ഥിരം തടയണ നിര്‍മ്മിക്കാതെ എടയൂരിലേക്ക് ദീർഘിപ്പിക്കുന്നതിനെതിരേ പ്രതിഷേധം

ഇരിമ്പിളിയം ത്വരിത കുടിവെള്ള പദ്ധതി: സ്ഥിരം തടയണ നിര്‍മ്മിക്കാതെ എടയൂരിലേക്ക് ദീർഘിപ്പിക്കുന്നതിനെതിരേ പ്രതിഷേധം

irimbiliyam-water

ഇരിമ്പിളിയം ത്വരിത കുടിവെള്ള പദ്ധതി: സ്ഥിരം തടയണ നിര്‍മ്മിക്കാതെ എടയൂരിലേക്ക് ദീർഘിപ്പിക്കുന്നതിനെതിരേ പ്രതിഷേധം

ഇരിമ്പിളിയം: ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ളപദ്ധതിയിൽ നിലവിലുള്ള ഗുണഭോക്താക്കൾക്ക് ആവശ്യത്തിന് ജലവിതരണം നടക്കാത്ത സാഹചര്യത്തിൽ എടയൂർ ഗ്രാമപ്പഞ്ചായത്തിലേക്ക് ദീർഘിപ്പിക്കുന്നതിനെതിരേ പ്രതിഷേധം. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലേയും വളാഞ്ചേരി നഗരസഭയിലേയും ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. കുടിവെള്ള പദ്ധതിയുടെ കുടിവെള്ളമെടുക്കുന്നതിനുള്ള പമ്പിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് പത്താം വാർഡ് (മേച്ചേരിപ്പറമ്പിലെ ) ഇടിയറക്കടവിലാണ്. 120 കുതിരശക്തിയുള്ള 2 വലിയ മോട്ടോറുകളാണ് നിലവിൽ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. പദ്ധതിക്കായി വെള്ളമെടുക്കുന്ന ഇരിമ്പിളിയം തൂതപ്പുഴയിൽ ജലലഭ്യത കുറവായതിനാൽ ഒരു മോട്ടോർ മാത്രമേ ഇവിടെ പ്രവർത്തിപ്പിക്കാനാവുന്നുള്ളു. ആറ് ദിവത്തിൽ ഒരിക്കലാണ് വീടുകളിൽ വെള്ളം കിട്ടുന്നത്. രണ്ടു മോട്ടോർ ഒരുമിച്ചു പ്രവർത്തിച്ചാൽ മേച്ചേരിപ്പറമ്പ്, ഇരിമ്പിളിയം, വേളിക്കുളം, മങ്കേരി, തുടങ്ങിയ ഭാഗങ്ങളിലെ കിണറുകളിലും, ജലാശയങ്ങളിലും, വെള്ളം ഉൾവലിയുകയും, വറ്റിവരളുകയും ചെയ്യുകയും, നാട്ടുകാരുടെ പ്രതിഷേധത്തിന് പല പ്രാവശ്യം ഇടയാവുകയും ചെയ്തിട്ടുണ്ട് എന്ന് മാത്രമല്ല വേനൽകാലത്ത് ഒരു മോട്ടോർ പോലും സ്ഥിരമായി പ്രവർത്തിക്കാനുമാകില്ല.
irimbiliyam-water
പുഴയിൽ യധേഷ്ടം വെളളം ഉള്ള സമയമായിട്ടു പോലും വലിയകുന്ന്, കൊടുമുടി, പുറമണ്ണൂർ, നീലാടപ്പാറ, അംബാൾ, കോട്ടപ്പുറം, വെണ്ടല്ലൂർ, പുറമണ്ണൂർ എന്നീ ഭാഗങ്ങളിലും, വളാഞ്ചേരി മുനിസിപ്പൽ പ്രദേശങ്ങളിലും 6 ദിവസത്തിൽ ഒരിക്കലാണ് ജലവിതരണം നടക്കുന്നത്. പരിസരവാസികൾക്കു വർഷക്കാലങ്ങളിൽ മാത്രം ആണ് ഒന്നിടവിട്ട ദിവസങ്ങളിൽ, അവരുടെ പ്രതിഷേധത്തെത്തുടർന്ന് വെള്ളം നൽകുന്നത്. വെള്ളം സ്റ്റോർ ചെയ്യുന്ന ടാങ്ക്സ്ഥിതി ചെയ്യുന്നത് ഇരിമ്പിളിയം, ആന്തൂർച്ചോലയിലെ നെല്ലിക്കാപറമ്പിൽ ആണ്. ഇവിടെ നിലവിലെ ടാങ്കിന് പുറമെ പുതുതായി ഒരു ജലസംഭരണ ടാങ്കിന്റെയും, ജലം ശുദ്ധീകരണ സ്റേറഷന്റെയും പണി ആരംഭിച്ചിട്ടുണ്ട്. ഇടിയറക്കടവു മുതൽ – മങ്കേരി വരെ റോഡ് സൈഡിൽ കൂറ്റൻ പൈപ്പുകൾ നിരത്തിയിരിക്കുന്നു. ഇടിയറക്കടവു മുതൽ എടയുർ പഞ്ചായത്തു വരെ റോഡിന് സമാന്തരമായി നിരനിരയായി ഇടത്തരം പൈപ്പുകളും നിരത്തിയിരിക്കുന്നു. ഒരു മോട്ടോർ തന്നെ സ്ഥിരമായി പ്രവർത്തിക്കാനുള്ള ജലം ഇടിയറക്കടവിൽ ലഭ്യമല്ലെന്നാരിക്കെയാണ് മൂന്നാമത് ഒരു മോട്ടോർ കൂടി സ്ഥാപിച്ച് എടയൂരിലേക്കു കൂടി വെള്ളം കൊണ്ടു പോകുവാനുള്ള പ്രവർത്തകർ നടന്നു വരുന്നത്. ഇരിമ്പിളിയം പഞ്ചായത്തിന്റെ ഭാഗമായ തൂതപ്പുഴയോരത്താണ് ഇടിയറക്കടവ് സ്ഥിതി ചെയ്യുന്നത്. ജലലഭ്യത ഉറപ്പാക്കാനായി സ്ഥിരം തടയണ നിർമിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർഥ്യമായില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!